thiruvananthapuram
-
News
പോളിടെക്‌നിക് വിദ്യാര്‍ഥിനി വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍
പോളിടെക്‌നിക് വിദ്യാര്‍ഥിനി വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍. തിരുവനന്തപുരം നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറില്‍ സുരേഷ് കുമാര്‍-ദിവ്യ ദമ്പതികളുടെ മകള്‍ മഹിമ സുരേഷാണ് (20) മരിച്ചത്. സംഭവത്തില്‍ ഇതുവരെ ദുരൂഹത ഇല്ലെന്ന് നരുവാമൂട് പൊലീസ് പറഞ്ഞു. വീടിന്റെ അടുക്കളയിലാണ് സംഭവം. വീടിനുള്ളില്‍ നിന്ന് പുകയും നിലവിളിയും കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. പിന്‍വാതില്‍ പൊളിച്ച് അകത്തുകയറി മഹിമയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മുന്‍വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കൈമനം വനിത പോളിടെക്നിക്കിലെ കൊമേഴ്ഷ്യല്‍ പ്രാക്ടീസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയും…
Read More » -
News
ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭാര്യ ജീവനൊടുക്കി
തിരുവനന്തപുരത്ത് കരമനയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സതീഷ്, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത്. ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭാര്യ ബിന്ദു തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. രാവിലെയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ദേവസ്വം ബോര്‍ഡിന്റെയും കോര്‍പ്പറേഷന്റെയും മരാമത്ത് ജോലികള്‍ ഏറ്റെടുത്ത് നടത്തി വന്നിരുന്ന കോണ്‍ട്രാക്റ്ററായിരുന്നു സതീഷ്. സാമ്പത്തിക ബാധ്യതയാണ് ദമ്പതികളുടെ മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇവര്‍ക്ക് രണ്ടു കോടി 30 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് വിശ്വസിക്കുന്നതെന്ന് സതീഷിന്റെ…
Read More » -
News
വിവിധ ജില്ലകളിലായി പത്തിലധികം പേരെ വിവാഹം ചെയ്ത് കബളിപ്പിച്ചു; യുവതി അറസ്റ്റിൽ
വിവാഹ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ. വിവിധ ജില്ലകളിലായി പത്തിലധികം പേരെ വിവാഹം ചെയ്ത് കബളിപ്പിച്ച കോട്ടയം സ്വദേശി രേഷ്മയാണ് അറസ്റ്റിലായത്. ഓൺലൈനിൽ വിവാഹ പരസ്യം നൽകിയായിരുന്നു തട്ടിപ്പുകൾ നടത്തിയിരുന്നത്. പുതിയൊരാളുമായി വിവാഹം നടക്കുന്നതിന് തൊട്ടു മുൻപാണ് അറസ്റ്റ്. തിരുവനന്തപുരം ആര്യനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. 45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെയും കബളിപ്പിച്ചാണ് അടുത്ത വിവാഹത്തിന് ഒരുങ്ങിയത്. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ അമ്മയുമായ രേഷ്മയാണ് പതിനൊന്നാമത്തെ വിവാഹതട്ടിപ്പിനു തൊട്ടുമുന്‍പ് ഇന്നലെ കുടുങ്ങിയത്. രാവിലെ വിവാഹത്തിനായി ആര്യനാട്ടെ ഓഡിറ്റോറിയത്തിലേക്കു പോകാന്‍…
Read More » -
News
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള പ്രതി സുകാന്തുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ഇരുവരും താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലും എറണാകുളത്തുമായിരിക്കും തെളിവെടുപ്പിന് എത്തിക്കുക. സംഭവത്തില്‍ പ്രതിയായ സുകാന്ത് സുരേഷിനെ ജൂണ്‍ 5 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സുകാന്തിനെതിരെ ഫോണിലെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു. യുവതി ആത്മഹത്യ ചെയ്ത ശേഷം രണ്ട്മാസത്തോളം ഒളിവിലായിരുന്ന സുകാന്ത് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പൊലീസിൽ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ 14 ദിവസത്തേക്ക് കോടതി…
Read More » -
News
വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാളെ കാണാതായി
തലസ്ഥാനത്ത് നിന്നും മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ കനത്ത മഴയിലും കടൽക്ഷോഭത്തിലും വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഒരാളെ കടലിൽ കാണാതായി. രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. കടലിൽ സ്ഥാപിച്ചിരുന്ന ലൈഫ് ബോയയിൽ പിടിച്ചു കിടന്ന മറ്റൊരാളെ മറ്റ് വള്ളക്കാർ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ഇന്നലെ അർധരാത്രിക്കു ശേഷം വിഴിഞ്ഞത്തു നിന്ന് ഏകദേശം രണ്ടര കിലോമീറ്റർ ഉള്ളിലുണ്ടായ അപകടത്തിൽ പുല്ലുവിള പഴയതുറ പുരയിടത്തിൽ ആന്‍റണി തദയൂസ്(52) ആണ് മരിച്ചത്. പുല്ലുവിള സ്വദേശി സ്റ്റെല്ലസി (45) നെയാണ് കടലിൽ കാണാതായത്. പുല്ലുവിള കൊച്ചുപള്ളി സ്വദേശി പുഷ്പദാസൻ,…
Read More » -
News
തിരുവനന്തപുരം മേഖലാ യൂണിയനിലെ മില്‍മാ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
മില്‍മ തിരുവനന്തപുരം മേഖലാ യൂണിയനില്‍ ജീവനക്കാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. തൊഴിലാളി യൂണിയനുകളായ സിഐടിയുവും ഐഎന്‍ടിയുസിയും സംയുക്തമായാണ് സമരം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം മേഖലാ യൂണിയനില്‍ ഡെപ്യൂട്ടേഷനില്‍ എംഡിയായിരുന്ന പി മുരളിക്ക് പുനര്‍നിയമനം നല്‍കുന്നതിനെതിരെയാണ് സമരം. മലബാര്‍ മേഖല യൂണിയന്‍ എംഡിയായിരിക്കെ തിരുവനന്തപുരം യൂണിയനില്‍ എംഡിയായിരുന്നു ഡോ. പി മുരളി. രാവിലെ 6 മണി മുതല്‍ സമരം ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പാല്‍ വിതരണം തടസ്സപ്പെട്ടേക്കും. എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള തൊഴിലാളികള്‍ പണി മുടക്കുന്നതിനാല്‍ വാഹനങ്ങളിലേക്ക് പാലും പാല്‍ ഉല്‍പന്നങ്ങളും…
Read More » -
News
അമ്മയെ മകന്‍ ചവിട്ടിക്കൊന്നു
തിരുവനന്തപുരം നെടുമങ്ങാട് അമ്മയെ മകന്‍ ചവിട്ടിക്കൊന്നു. തേക്കട സ്വദേശിനി ഓമന(85)യെയാണ് മകന്‍ മണികണ്ഠന്‍ ചവിട്ടിക്കൊന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. മദ്യലഹരിയിലെത്തിയ മണികണ്ഠന്‍ ഓമനയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ ഓമനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പതിനൊന്ന് മണിയോടെ മരണം സംഭവിച്ചു. മണികണ്ഠന്റെ മര്‍ദനത്തില്‍ ഓമനയുടെ എല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു. നേരത്തേയും ഇയാള്‍ ഓമനയെ മര്‍ദിച്ചിരുന്നതായി സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു.
Read More » -
News
തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; ദുരൂഹത
കൈമനത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍. കരുമം സ്വദേശി ഷീജ (50) ആണ് മരിച്ചത്. ഷീജയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. കരുമത്ത് കുറ്റിക്കാട്ടുലൈനില്‍ ഒഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമാണ്. ഇവിടെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീട് മാത്രമാണ് ഉള്ളത്. ഇവിടെയാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും തീപൊള്ളലേറ്റ് മരണം സംഭവിച്ചിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഷീജ പ്രദേശത്തുള്ള സുഹൃത്ത് സജിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍…
Read More » -
News
നന്ദന്‍കോട് കൂട്ടക്കൊലപാതക കേസ്: പ്രതി കേദല്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ
നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷാവിധിയില്‍ വാദം നാളെ കേള്‍ക്കും. തുടര്‍ന്ന് വിധി പറയും. കൊലപാതകം നടന്ന് 8 വര്‍ഷത്തിന് ശേഷമാണ് വിധി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് വിചാരണ ആരംഭിച്ചത്. കേദല്‍ അച്ഛന്‍ രാജാ തങ്കം, അമ്മ ജീന്‍ പന്മ, സഹോദരി കരോളിന്‍, ബന്ധു ലളിത എന്നിവരെയാണ് കൊലപ്പെടുത്തിയത്. തിരുവനന്തപുരത്ത് ഏറ്റവും പ്രധാനപ്പെട്ട മേഖലയായ നന്ദന്‍കോടിലായിരുന്നു സംഭവം ഉണ്ടായത്. 2017 ഏപ്രില്‍ 9 നാണ് കൂട്ടക്കൊലപാതകം പുറത്തറിയുന്നത്. ഏപ്രില്‍…
Read More » -
News
തിരുവനന്തപുരത്ത് എക്‌സൈസ് സംഘത്തിനു നേരെ ആക്രമണമെന്ന് പരാതി
തിരുവനന്തപുരത്ത് എക്‌സൈസ് സംഘത്തെ ആക്രമിച്ചതായി പരാതി. ബാലരാമപുരത്ത് തച്ചന്‍വിളയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. തച്ചന്‍വിള സ്വദേശി അല്‍ത്താഫിനെ പിടികൂടാനാണ് എക്‌സൈസ് സംഘം എത്തിയത്. ഉദ്യോഗസ്ഥരെ സ്ത്രീകളടക്കം മര്‍ദിച്ചെന്നാണ് പരാതി. അല്‍ത്താഫ് കഞ്ചാവ് കേസിലെ പ്രതിയാണെന്ന് എക്‌സൈസ് പറഞ്ഞു. എന്നാല്‍ താന്‍ കഞ്ചാവുകേസില്‍ പ്രതിയല്ലെന്നും എക്‌സൈസ് മനപൂര്‍വ്വം കളളക്കേസില്‍ കുടുക്കിയതാണെന്നും അല്‍ത്താഫ് പറഞ്ഞു. എക്‌സൈസ് സംഘം തന്റെ വീട്ടിലെത്തി അതിക്രമം നടത്തിയെന്നും അല്‍ത്താഫ് ആരോപിച്ചു. ഇരുകൂട്ടരും നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Read More »