Business

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 65 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,015 രൂപയായി കുറഞ്ഞു. പവന് 520 രൂപ കുറഞ്ഞ് 1,04,120 രൂപയായാണ് ഇടിഞ്ഞത്.

18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 55 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്റെ വില 10,650 രൂപയായും, പവന്റെ വില 85,200 രൂപയായും കുറഞ്ഞു.

സ്വർണവിലയിലുണ്ടായ കനത്ത ഇടിവിനു പിന്നാലെ രാജ്യാന്തര വിപണിയിൽ നേരിയ തിരിച്ചുകയറ്റം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം മൂന്ന് ശതമാനത്തോളം ഇടിഞ്ഞ സ്വർണം ബുധനാഴ്ച നേട്ടത്തിലേക്ക് തിരിച്ചെത്തിയെങ്കിലും മുന്നേറ്റത്തിന് വേഗം കുറവാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button