KeralaNews

ആലുവയിൽ വിദ്യാർത്ഥികളെ ഉപയോഗിച്ച് ഹാലോവിൻ പാർട്ടി, 15കാരിക്ക് നേരെ ലൈംഗികാതിക്രമം; അറസ്റ്റിൽ

ആലുവ ഹാലോവിൻ ആഘോഷത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 21കാരൻ അലക്സിനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. 15 വയസ്സുള്ള പെൺകുട്ടിയാണ് അതിക്രമത്തിനിരയായത്. മുപ്പതിലധികം പേർ പങ്കെടുത്ത ഹാലോവിൻ പാർട്ടിക്കിടെയാണ് സംഭവം നടന്നത്. വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളും ആൺകുട്ടികളും പാർട്ടിയിൽ പങ്കെടുത്തിരുന്നു.

ആഘോഷങ്ങൾക്കിടെ മദ്യസൽക്കാരവും ലഹരി ഉപയോഗവും നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കടവന്ത്ര സ്വദേശിയായ അലക്സാണ് പാർട്ടി സംഘടിപ്പിക്കുന്നതിനും നേതൃത്വം നൽകുന്നതിനും മുന്നിൽ നിന്നതെന്നുമാണ് വിവരം. അതിഥികളായി പങ്കെടുത്തവരിൽ പ്രമുഖ വ്യക്തികളുടെ മക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.

സംഭവത്തിൽ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചും പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിതരണം ചെയ്തതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തും. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button