KeralaNews

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിലേക്ക്; കേരളത്തിൽ 35 % കുറ്റകൃത്യങ്ങൾ കുറഞ്ഞു, രമേശ് ചെന്നിത്തല

തൂഫാൻ ദി നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്നാലെ ക്രൈം റെക്കോർഡ്സിന്റെ കണക്കുപ്രകാരം 35 ശതമാനം കുറ്റകൃത്യങ്ങൾ കുറഞ്ഞെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന് കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയുണ്ട്. എല്ലാ വിഭാഗങ്ങളെയും കോർത്തിണക്കിയാണ് ദൗത്യം നടപ്പാക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.

ഓപ്പറേഷൻ തൂഫാൻ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഓപ്പറേഷൻ കെയർ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഈ മാസം 16ന് തുടങ്ങും. ഓപ്പറേഷൻ കെയറിലൂടെ ലഹരിക്ക് അടിമകൾ ആയവരെ ജീവിതത്തിലേക്ക് കൊണ്ട് വരികയാണ് ലക്ഷ്യം.35 ആശുപത്രികളിൽ അതിന് വേണ്ട സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞത് എല്ലാ ആളുകളെയും യോജിപ്പിച്ച് ബഹുജന മുന്നേറ്റം നടത്തണമെന്നാണ്.അതാണ് ഞങ്ങൾ ചെയ്യുന്നത്.അമ്മമാരുടെ ഭാഗത്ത് നിന്നാണ് തൂഫാന് പ്രധാന പിന്തുണ ലഭിക്കുന്നത്. തൂഫാന്റെ നോഡൽ ഓഫീസറായ പുട്ട വിമലാദിത്യ കേരളം മുഴുവൻ നിരീക്ഷിച്ചുകൊണ്ട് ഇത്തരം പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുകയും കണക്കുകൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. പൊലീസിൽ തന്നെ ഇതിനായി ഒരു സിസ്റ്റം തന്നെ ഉണ്ടാക്കിയിട്ടുണ്ട് രമേശ് ചെന്നിത്തല പറഞ്ഞു.

വാഹനാപകടം കുറക്കാൻ നടപടികൾ ഉണ്ടാകും.ട്രാഫിക് പരിശീലനം ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. മദ്യപിച്ചു വാഹനം ഓടിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.രാത്രികാലങ്ങളിൽ കേരളം മുഴുവൻ പൊലീസിന്റെ പരിശോധനയുണ്ടാകും. 57 സ്കൂൾ ബസ് ഡ്രൈവർമാരെയാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടികൂടിയത്. ഒരു ദിവസത്തെ പരിശോധനയിൽ ആണ് ഇത്രയും പേർ പിടിയിലായത്.സ്വകാര്യ ബസുകളുടെ അമിത വേഗം അനുവദിക്കാൻ കഴിയില്ലെന്നും ആഭ്യന്തരമന്ത്രി രമേശ്‌ചെന്നിത്തല വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button