operation toofan

  • News

    ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിലേക്ക്; കേരളത്തിൽ 35 % കുറ്റകൃത്യങ്ങൾ കുറഞ്ഞു, രമേശ് ചെന്നിത്തല

    തൂഫാൻ ദി നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്നാലെ ക്രൈം റെക്കോർഡ്സിന്റെ കണക്കുപ്രകാരം 35 ശതമാനം കുറ്റകൃത്യങ്ങൾ കുറഞ്ഞെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന് കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയുണ്ട്. എല്ലാ വിഭാഗങ്ങളെയും കോർത്തിണക്കിയാണ് ദൗത്യം നടപ്പാക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു. ഓപ്പറേഷൻ തൂഫാൻ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഓപ്പറേഷൻ കെയർ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഈ മാസം 16ന് തുടങ്ങും. ഓപ്പറേഷൻ കെയറിലൂടെ ലഹരിക്ക് അടിമകൾ ആയവരെ ജീവിതത്തിലേക്ക് കൊണ്ട് വരികയാണ് ലക്ഷ്യം.35 ആശുപത്രികളിൽ അതിന് വേണ്ട സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞത്…

    Read More »
  • News

    ‘തൂഫാന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു’;അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ചെന്നിത്തല

    കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തിൻ്റെ ആവശ്യങ്ങൾ അമിത് ഷായുമായി പങ്കുവെച്ചുവെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ഓപ്പറേഷൻ തൂഫാന്റെ വിവരങ്ങൾ അമിത് ഷാ ചോദിച്ചറിഞ്ഞുവെന്നും കൂടുതൽ സഹായങ്ങൾ വാഗ്ദാനം ചെയ്തുവെന്നും ചെന്നിത്തല പറഞ്ഞു. സേനയുടെ ആധുനികവൽകരണത്തിന് വേണ്ടി പ്രോജക്ടുകൾ നൽകിയെന്നും മന്ത്രി അറിയിച്ചു. വനിതാ പൊലീസുകാരുടെ സംഖ്യ 30% ആക്കാനുള്ള നീക്കത്തെ അമിത് ഷാ അഭിനന്ദിച്ചുവെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ ജയിൽ പ്രൊപ്പോസൽ സമർപ്പിച്ചു.നെട്ടുകാൽത്തേരിയിൽ പുതിയ സെൻട്രൽ ജയിലിന് നിർദേശം സമർപ്പിച്ചു. പൂജപ്പുരയുമായി ബന്ധപ്പെട്ട് ഓപ്പൺ…

    Read More »
  • News

    ഓപ്പറേഷൻ തൂഫാൻ; തൊടുപുഴയിൽ രാത്രി നിയന്ത്രണം കടുപ്പിക്കാൻ പൊലീസ്, രാത്രി 12ന് ശേഷം കടകള്‍ പ്രവർത്തിക്കരുത്

    ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി തൊടുപുഴ നഗരസഭ പരിധിയിൽ രാത്രി 12ന് ശേഷം കടകൾ അടയ്ക്കണമെന്ന പൊലീസ് നിർദ്ദേശത്തിനെതിരെ ഒരുവിഭാഗം വ്യാപാരികൾ. പൊലീസിൻ്റേത് ഏകപക്ഷീയമായ തീരുമാനമെന്നും രാത്രിയാത്രക്കാർക്കുൾപ്പെടെ തിരിച്ചടിയെന്നുമാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ ഒരുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് രാത്രി നിയന്ത്രണം നടപ്പാക്കാനൊരുങ്ങുന്നതെന്നാണ് പൊലീസ് പറയുന്നത്. തൊടുപുഴ കേന്ദ്രീകരിച്ച് ലഹരി വ്യാപനം കൂടുന്നുവെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നഗരത്തിൽ രാത്രികാല നിയന്ത്രണം പൊലീസ് കടുപ്പിക്കുന്നത്. രാത്രി 12 വരെ മാത്രമേ, ഹോട്ടലുകളും തട്ടുകടകളും ചായക്കടകളുമൊക്കെ പ്രവർത്തിക്കാവൂ എന്നാണ് നിർദ്ദേശം. ഇവിടങ്ങളിൽ ജോലിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുൾപ്പെടെയുളളവരുടെ വിവരങ്ങൾ പ്രത്യേകം…

    Read More »
Back to top button