KeralaNews

ചിറയിൻകീഴ് കോൺഗ്രസ് കയ്യാങ്കളി വിവാദം; ഒടുവിൽ പ്രതികരണവുമായി എം.എം. ഹസ്സൻ, അന്വേഷണം നടത്തിയെന്ന് വിശദീകരണം

ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിഷയത്തിൽ പ്രതികരണവുമായി മുതിർന്ന നേതാവ് എം.എം. ഹസ്സൻ. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കെപിസിസിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും അതിൻ്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടികൾ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ എംഎൽഎ കെപിസിസി പ്രസിഡൻ്റുമായി നേരിട്ട് സംസാരിച്ചിട്ടുണ്ട്. റിപ്പോർട്ടിലെ ശുപാർശകൾ കൃത്യമായി നടപ്പാക്കുകയാണെങ്കിൽ അച്ചടക്ക നടപടികൾ പിൻവലിക്കാമെന്ന് കെപിസിസി പ്രസിഡൻ്റ് ഉറപ്പുനൽകിയിരുന്നു. ഈ ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് എംഎൽഎ പരാതിയും കേസും പിൻവലിച്ചതെന്നും അതിനുശേഷമാണ് നടപടികൾ ഒഴിവാക്കിയതെന്നും ഹസ്സൻ വ്യക്തമാക്കി. വിഷയത്തിലെ മറ്റ് കാര്യങ്ങൾ കെപിസിസി പ്രസിഡൻ്റിനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button