KeralaNews

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും വനം വകുപ്പിൻ്റെ ബ്രാൻഡ് അംബാസഡർമാർ; ഏഴ് പ്രവർത്തന മേഖലകൾ

വനം വകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാരായി ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനെയും ഔദ്യോഗികമായി നിയമിച്ച്​ സർക്കാർ ഉത്തരവ് ഇറങ്ങി. വനം- വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വകുപ്പിന്റെ പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സംരക്ഷണ പ്രവർത്തനങ്ങളുടെ സ്വാധീനം വർധിപ്പിക്കുന്നതിനുമായി ഇരുവരെയും ഓണററി അടിസ്ഥാനത്തിലാണ് നിയോഗിച്ചത്.

ഈ നിയമനത്തിന്റെ ഭാഗമായി, പൊതുപരിപാടികളും ഡിജിറ്റൽ മാധ്യമങ്ങളും വഴി വനങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരുവരും പൊതുജനങ്ങളിൽ അവബോധം വളർത്തും. കൂടാതെ, വനം വകുപ്പിന്റെ വിവിധ പ്രചാരണ പരിപാടികൾക്കും പൊതുസേവനങ്ങൾക്കും ജനപങ്കാളിത്തത്തോടെയുള്ള പദ്ധതികൾക്കും ഇവർ പിന്തുണ നൽകും. കുട്ടികളിലും യുവാക്കളിലും പ്രകൃതി സ്നേഹം വളർത്തുന്നതിനായി വിദ്യാഭ്യാസ പരിപാടികളിലും ഇവർ സജീവമായി ഇടപെടും.

വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ബോധവൽക്കരണ സന്ദേശങ്ങളും വീഡിയോകളും പങ്കുവെക്കുന്നതോടൊപ്പം, സിനിമ എന്ന മാധ്യമം ഉപയോഗിച്ച് സർഗാത്മകമായ രീതിയിൽ പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും ശ്രമിക്കും. വന്യജീവികളോട് ഉത്തരവാദിത്തത്തോടെ പെരുമാറുന്നതിനും, വനാശ്രിത സമൂഹങ്ങളെ ബഹുമാനിക്കുന്നതിനും, മനുഷ്യ -വന്യജീവി സഹവർത്തിത്വം ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ ഇവർ പൊതുജനങ്ങളെ പങ്കാളികളാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button