forest department

  • News

    കോഴിക്കോട്ട് പെരുവണ്ണാമൂഴി വനത്തിൽ സർവേക്ക് പോയ ഏഴ് പേർ വനത്തിൽ കുടുങ്ങി

    കോഴിക്കോട് പെരുവണ്ണാമൂഴി വനത്തിൽ സർവേക്ക് പോയ ഏഴ് പേർ വനത്തിൽ കുടുങ്ങി. നാലു സർവേ ഉദ്യോഗസ്ഥരും മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. മൂന്നു സംഘങ്ങളായി വനം വകുപ്പ് തെരച്ചിൽ ആരംഭിച്ചു. ഇന്നലെയാണ് സര്‍വേക്ക് പോയത്. നിലവിൽ സംഘവുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല. രാത്രിയിൽ ഇവര്‍ക്ക് തങ്ങുന്നതിന് വേണ്ടി ഒരു താൽക്കാലിക ഷെഡ്ഡ് ഒരുക്കിയിരുന്നു. എന്നാൽ സംഘം ഇവിടെത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് വനംവകുപ്പിന് സംശയം തോന്നിയത്. ഉൾക്കാട്ടിൽ വഴി തെറ്റിപ്പോയതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്.

    Read More »
  • News

    ആറ് മാസത്തേക്കെങ്കിലും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം കേന്ദ്രത്തോട് ആവശ്യപ്പെട്ട് സംസ്ഥാന വനംവകുപ്പ്

    കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും കാട്ടുപന്നികളുടെ ആക്രമണങ്ങൾ കൂടുതൽ കണ്ടെത്തിയ വില്ലേജുകളിൽ എങ്കിലും കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും അത്തരമൊരു പ്രഖ്യാപനം നടത്തണമെന്നും സംസ്ഥാന വനം വകുപ്പ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനായി 1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വനം മന്ത്രി എ.കെ.ശശീന്ദ്രൻ കേന്ദ്ര വനം -പരിസ്ഥിതി വകുപ്പുമന്ത്രിക്ക് വീണ്ടും കത്തയച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിൽ ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നതായി കേന്ദ്ര വനം…

    Read More »
  • News

    ചേര സംസ്ഥാന പദവിയിലേക്ക്, ഔദ്യോഗിക ഉരഗമായി പരിഗണിക്കുന്നു

    ജനവാസമേഖലയില്‍ സര്‍വസാധാരണമായി കാണുന്ന വിഷമില്ലാത്ത പാമ്പായ ചേരയെ (ഇന്ത്യന്‍ റാറ്റ് സ്നേക്ക്) സംരക്ഷിക്കാന്‍ വന്യജീവി വകുപ്പ്. കര്‍ഷക മിത്രം എന്നറിയപ്പെടുന്ന ചേരയ്ക്ക് സംസ്ഥാനപാമ്പ് (ഔദ്യോഗിക ഉരഗം) എന്ന പദവി നല്‍കാന്‍ വനം വകുപ്പിന്റെ ശുപാര്‍ശ. ഇന്ന് നടക്കുന്ന, മുഖ്യമന്ത്രി ചെയര്‍മാനായ വന്യജീവി ബോര്‍ഡിന്റെ യോഗത്തില്‍ ശുപാര്‍ശയില്‍ തീരുമാനം ഉണ്ടായേക്കും. നിലവില്‍ 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ ഒന്നാം ഷെഡ്യൂളിലാണ് ചേര ഉള്‍പ്പെടുന്നത്. കര്‍ഷകരുടെ മിത്രം എന്ന് പൊതുവെ അറിയപ്പെടുന്ന ചേര കൃഷിയിടങ്ങളിലെ എലികളെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ്. ഇന്ത്യന്‍ റാറ്റ് സ്‌നേക് എന്ന പേര്…

    Read More »
Back to top button