KeralaNews

SMA മരുന്ന് വിവാദം; ഒരു കമ്പനിയെയും സഹായിക്കേണ്ട ആവശ്യം സർക്കാരിനില്ല; ആരോ​ഗ്യമന്ത്രി കെ മുരളീധരൻ

എസ്എംഎ മരുന്നു മാറ്റ വിവാദത്തിൽ പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. മറ്റന്നാൾ നിയമസഭയുണ്ട് അവിടെ ബാക്കി കാര്യങ്ങൾ പറയാം. ഒരു കമ്പനിയെയും സഹായിക്കേണ്ട ആവശ്യമില്ല. രക്ഷിതാക്കളുടെ ആശങ്കകൾ ചികില്സിക്കുന്ന ഡോക്ടേഴ്സ് പരിഹരിച്ചു. രക്ഷിതാക്കൾ ആശങ്കയുണ്ടെന്ന് തന്നോട് ഇതുവരെയും സൂചിപ്പിച്ചിട്ടില്ല.വിവാദം നിലനിൽക്കണമെന്നത് ചിലരുടെ ആഗ്രഹമാൻ അതിനെന്തായാലും സർക്കാർ നിന്നുകൊടുക്കില്ല. ടോറസ് കമ്പനിയിൽ നിന്ന് LDF സർക്കാർ മരുന്നു വാങ്ങിയതിൽ , വിജിലൻസ് അന്വേഷണമുണ്ടാകുമെന്നും കെ മുരളീധരൻ പറഞ്ഞു.

ടോറസ് കമ്പനിയിൽ നിന്ന് മാത്രം മരുന്ന് വാങ്ങികൂട്ടിയതാണ് സംശയത്തിന് കാരണമായത്. ബിനാമി മാത്രമല്ല നേരിട്ടും വാങ്ങിയിട്ടുണ്ട്. അതേസമയം, ഒരു കമ്പനിയെയും സഹായിക്കേണ്ട ആവശ്യം കോൺഗ്രസിനോ സർക്കാരിനോ ഇല്ല. ആരിൽ നിന്നും പണവും പാർട്ടി കൈപറ്റിയിട്ടില്ല മന്ത്രി പറഞ്ഞു.

അതിനിടെ SMA മരുന്നുവിവാദത്തിൽ മുൻ ആരോഗ്യമന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന വിലയിരുത്തലിലാണ് CPIM നേതാക്കൾ. ജനറിക് മരുന്നുകളെ സംബന്ധിച്ച പാർട്ടി നിലപാട് മറന്നെന്നും വാർത്താ സമ്മേളനത്തിലെ വാദങ്ങളിൽ പിശക് പറ്റിയെന്നും വിമർശനമുണ്ട്. SMA ബാധിതരുടെ രക്ഷിതാക്കളുടെ ആശങ്ക ഉയർത്തിക്കാട്ടുന്നതിന് പകരം മരുന്ന് പരീക്ഷണ വാദം ഉയർത്തിയത് വീഴ്ചയെന്ന് നേതാക്കൾ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button