
സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. കേസിലെ അന്വേഷണം സുപ്രീംകോടതി തടഞ്ഞു. പിണറായിക്കെതിരായ അന്വേഷണത്തിന് അഴിമതി നിരോധന നിയമപ്രകാരമുള്ള അനുമതിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രാഥമിക അന്വേഷണം നടത്തണമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. ഒറ്റ ദിവസം കൊണ്ട് എഫ്ഐആറിട്ടു എന്നാണ് കോടതി വിമര്‍ശിച്ചിരിക്കുന്നത്. എന്നിരിക്കിലും എഫ്ഐആര്‍ സ്റ്റേ ചെയ്യുന്നില്ലെന്നും കോടതി അറിയിച്ചു. ( Relief for Pinarayi Vijayan in masappadi case)
ഹൈക്കോടതിയിലേക്ക് കേസ് മടങ്ങി അയയ്ക്കാനും സുപ്രീംകോടതി വാക്കാലെ നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തിന് തയ്യാറായപ്പോള്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവിറക്കിയിരുന്നത്. പിന്നീട് ഡിവിഷന് ബെഞ്ചിലേക്ക് പിണറായി വിജയന് എത്തിയെങ്കിലും അപ്പീല്‍ ഡിവിഷന് ബെഞ്ച് തള്ളുകയായിരുന്നു. പിന്നീടാണ് പിണറായി വിജയനും റിയാസും ഉള്‍പ്പെടെ സുപ്രീംകോടതിയെ സമീപിച്ചത്. പിണറായി വിജയന് അനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനുള്ളില്‍ മുറുമുറുപ്പ് ഉയരുകയും പരസ്യപ്രതികരണങ്ങള്‍ വരികയും ചെയ്തതിന് പിന്നാലെയാണ് പ്രാഥമിക അന്വേഷണം നടത്തണമായിരുന്നുവെന്ന് സുപ്രീംകോടതിയും നിരീക്ഷിച്ചിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ അനുമതിയില്ലെന്നാണ് സുപ്രീംകോടതി ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്.
എന്തുകൊണ്ട് ഹൈക്കോടതി അപ്പീല്‍ പരിഗണിച്ചില്ലെന്ന സുപ്രീംകോടതിയുടെ ചോദ്യം തന്നെയാണ് പിണറായി വിജയന് നിയമപോരാട്ടം നടത്താനുള്ള കാരണവും. സുപ്രീംകോടതിയുടെ വാക്കാലുള്ള നിരീക്ഷണങ്ങള്‍ ഉള്‍പ്പെടെ സിപിഐഎമ്മിന് രാഷ്ട്രീയമായും ആശ്വാസമേകുന്നതാണ്. വെള്ളിയാഴ്ച ഹാജരാകണമെന്നാണ് ഇ ഡി പിണറായി വിജയനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇ ഡി രാഷ്ട്രീയമായി വേട്ടയാടുന്നുവെന്ന സിപിഐഎമ്മിന്റെ വാദത്തിന് ഇപ്പോള്‍ സുപ്രീംകോടതിയുടെ ഇടപെടലോടെ കൂടുതല്‍ ബലമായിരിക്കുകയാണ്. ഇന്നത്തെ സുപ്രീംകോടതി തീരുമാനത്തെ അടിസ്ഥാനമാക്കിക്കൊണ്ട് വെള്ളിയാഴ്ച ഹാജരാകണോ എന്ന് തീരുമാനിക്കുമെന്നായിരുന്നു പിണറായി വിജയന് മുമ്പ് അറിയിച്ചിരുന്നത്.



