masappadi case
-
News
മാസപ്പടി കേസ്: പിണറായി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല; തിടുക്കപ്പെട്ടുള്ള നീക്കം വേണ്ടെന്ന തീരുമാനത്തിൽ ഇഡിയും
മാസപ്പടി കേസിലെ ഇഡി സമൻസിൽ പിണറായി ഇന്ന് ഹാജരാകില്ല. സുപ്രീംകോടതി ഉത്തരവും നിയമസഭാസമ്മേളനവും ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല എന്നറിയിച്ച് പിണറായി ഇഡിക്ക് മറുപടി നൽകിയിട്ടുണ്ട്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കം ഉള്ളവർ നൽകിയ അപ്പീൽ ഇന്ന് തന്നെ പരിഗണനയ്ക്ക് എത്തിക്കാനാണ് നീക്കം. ഹൈക്കോടതിയിൽ ഇന്ന് പിണറായി, മുഹമ്മദ് റിയാസ്, വീണ അടക്കമുള്ളവരുടെ അപ്പീൽ പരാമർശിക്കും. ഡിവിഷൻ ബെഞ്ച് അപ്പീലിൽ തീരുമാനം എടുക്കും വരെ ഇനി തിടുക്കപ്പെട്ടുള്ള നീക്കം വേണ്ടെന്നാണ് ഇഡി തീരുമാനം. ഇന്നലെ ഇഡി ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് കേസിലെ തുടർനടപടികൾ…
Read More » -
News
മാസപ്പടിക്കേസ്: പിണറായി വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല, സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി മറുപടി
സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് കത്ത് നൽകി. സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് മറുപടി. നിയസമസഭാ സമ്മേളനം നടക്കുന്നതും മറുപടിയിൽ കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിൽ പതിച്ച നോട്ടീസിൽ 23ന് പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ എത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്. സേവനം നൽകാതെ പിണറായിയുടെ മകൾ വീണ മാസപ്പടി വാങ്ങിയെന്ന കേസിലാണ് ഇഡി നോട്ടീസ്. പിണറായി വിജയന് സുപ്രീംകോടതിയിൽ നിന്നുണ്ടായത് ആശ്വാസ വിധിയാണ്. പിണറായിക്കും മകൾ വീണയ്ക്കും മുൻ…
Read More » -
News
മാസപ്പടിക്കേസ്; പിണറായി വിജയന് ആശ്വാസം; അന്വേഷണം തടഞ്ഞ് സുപ്രീംകോടതി
സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. കേസിലെ അന്വേഷണം സുപ്രീംകോടതി തടഞ്ഞു. പിണറായിക്കെതിരായ അന്വേഷണത്തിന് അഴിമതി നിരോധന നിയമപ്രകാരമുള്ള അനുമതിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രാഥമിക അന്വേഷണം നടത്തണമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. ഒറ്റ ദിവസം കൊണ്ട് എഫ്ഐആറിട്ടു എന്നാണ് കോടതി വിമര്‍ശിച്ചിരിക്കുന്നത്. എന്നിരിക്കിലും എഫ്ഐആര്‍ സ്റ്റേ ചെയ്യുന്നില്ലെന്നും കോടതി അറിയിച്ചു. ( Relief for Pinarayi Vijayan in masappadi case) ഹൈക്കോടതിയിലേക്ക് കേസ് മടങ്ങി അയയ്ക്കാനും സുപ്രീംകോടതി വാക്കാലെ നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തിന് തയ്യാറായപ്പോള്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ്…
Read More » -
News
മാസപ്പടി കേസ്: , എങ്ങനെ പ്രവർത്തിക്കണമെന്ന് സർക്കാരിന് അറിയാമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
സിഎംആർഎൽ- എക്സാലോജിക് കേസിൽ സർക്കാരിന് ഒരു തിരിച്ചടിയും ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എങ്ങനെ പ്രവർത്തിക്കണമെന്ന് സർക്കാരിന് അറിയാം. രാഷ്ട്രീയ വിരോധം തീർക്കുന്നത് സർക്കാരിന്റെ ലക്ഷ്യമല്ലെന്നും മാത്യു കുഴൽ നാടന്റെ വിമർശനത്തിന് രമേശ് ചെന്നിത്തല മറുപടി നൽകി. സർക്കാറിന് ഒരുതരത്തിലും ഇക്കാര്യത്തിൽ തെറ്റ് സംഭവിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണം നടത്തി തീരുമാനിക്കേണ്ട കാര്യം തന്നെയാണ് ഇതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. അനധികൃത സ്വത്ത് സമ്പാദന കേസിൽ ടോമിൻ ജെ തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച സംഭവത്തിൽ കോടതിയിൽ നിന്ന് ജാമ്യം കിട്ടുന്നതിന് നമുക്ക് എന്ത് ചെയ്യാൻ പറ്റുമെന്നായിരുന്നു…
Read More » -
News
പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്
സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി. ഇരുവർക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ഇഡി കത്തിൽ കേസ് വൈകുന്നതിന് എതിരെ പൊതുപ്രവർത്തകൻ കെ എം ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിൻ്റെ വിധി. മാസപ്പടി കേസിൽ പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചതോടെ സർക്കാരും സിപിഎമ്മും പ്രതിരോധത്തിലായിരിക്കുകയാണ്. ഇഡി കണ്ടെത്തിയ തെളിവുകളിൽ നേരിട്ട് കേസെടുത്താൽ വൻ ഡീൽ ആരോപണം കോൺഗ്രസിനെതിരെ വരും എന്ന വിലയിരുത്തൽ നിലവിലുണ്ട്. കൂടാതെ, കർത്തയുടെ ഡയറിക്കുള്ളിൽ കോൺഗ്രസ്…
Read More » -
News
മാസപ്പടി കേസ്: എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ വിധി ഇന്ന്
ഇ.ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ, മരുമകൻ മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കാത്തതു ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.ഇ.ഡി നൽകിയ കത്തിൽ ഗുരുതരമായ കുറ്റകൃത്യമാണു വെളിപ്പെടുന്നതെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനു മുൻപ് പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി അഡ്വ.കെ.എം.ഷാജഹാൻ നൽകിയ ഹർജിയിലാണു ജസ്റ്റിസ് എ.ബദറുദ്ദീൻ വിധി പറയുന്നത്. അന്വേഷണത്തിൽ കണ്ടെത്തിയ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് ഇ.ഡി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആദ്യം തന്നെ പൊലീസ് എഫ്ഐആർ രജിസ്റ്റർ…
Read More » -
Kerala
മാസപ്പടി കേസിൽ മെല്ലെപ്പോക്കില്ല; നിയമോപദേശം അനുസരിച്ച് സർക്കാർ പ്രവർത്തിക്കുമെന്ന് ചെന്നിത്തല
മാസപ്പടി കേസിൽ സർക്കാർ മെല്ലെപ്പോക്ക് ഇല്ലെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും കേസ് എടുക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നത്. വിഷയത്തിൽ നേരത്തെ പല കാര്യങ്ങളിലും അവ്യക്തത ഉണ്ടായിരുന്നുവെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്ന കാര്യങ്ങളെല്ലാം അതേപടി സർക്കാരിന് നടപ്പാക്കാനാകുമോയെന്നും ചെന്നിത്തല ചോദിച്ചു. ലഭിക്കുന്ന നിയമോപദേശം അനുസരിച്ചായിരിക്കും സർക്കാർ മുന്നോട്ടുപോകുകയെന്നും വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിമർശനങ്ങൾക്കും…
Read More » -
News
മാസപ്പടി കേസ് ; പ്രത്യേക അന്വേഷ സംഘത്തെ രൂപീകരിച്ച് ഉത്തരവ് ഇന്നിറങ്ങും
മാസപ്പടി കേസിലെ ഇഡി കത്തിന്മേൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും വീണ ടി ക്കുമെതിരായ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. സർക്കാർ തീരുമാനം കത്തായി ഇന്നായിരിക്കും ഡിജിപിക്ക് കൈമാറുക. ഇതിന് ശേഷം എസ്ഐടി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കും. എസ്ഐടി സംഘം ഇഡി ഉദ്യോഗസ്ഥരുമായി ആദ്യം കൂടിക്കാഴ്ച നടത്തും. ഇഡി കണ്ടെത്തലുകളിൽ നിന്നാകും അന്വേഷണം തുടങ്ങുക. ഹവാല ഇടപാടിൽ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കും. മൂന്ന് വർഷമായി കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന മാസപ്പടി വിവാദത്തിലാണ് സംസ്ഥാന…
Read More » -
News
മാസപ്പടി കേസ്; മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ആഭ്യന്തര മന്ത്രി
മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിഷയത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കും. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗൽ ഒപ്പീനിയൻ തേടിയത്. കേരളത്തിലെ എല്ലാ മാധ്യമങ്ങളുമായി നല്ല ബന്ധമാണുള്ളത്. എസ്ഐടി സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി വിഡി സതീശനും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ ഇഡി വിഷയം ചർച്ച ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഷയം സംസാരിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഇവിടെത്തന്നെ തീരുമാനമെടുക്കാവുന്ന വിഷയമേ ഉള്ളൂ. അടൂർ സ്വദേശിയായ ദളിത്…
Read More » -
News
‘പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണമാകാം’; ആഭ്യന്തരവകുപ്പ് തീരുമാനം ഇന്ന്
സിഎംആര്‍എല്‍- എക്സാലോജിക് കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തില്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. പിണറായിക്കും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം ആകാമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഏത് അന്വേഷണം നടത്തണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. അഡ്വക്കേറ്റ് ജനറലാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്. . കേസെടുക്കുന്ന കാര്യത്തിൽ ആഭ്യന്തരവകുപ്പ് ഇന്ന് തീരുമാനമെടുക്കും. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താമെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നൽകിയതോടെയാണ് സർക്കാർ തുടർനടപടികളിലേക്ക് കടക്കുന്നത്. ഇ ഡി റിപ്പോർട്ട് നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും അന്തിമ തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ കടന്നിരുന്നില്ല. അഴിമതി നിരോധന നിയമപ്രകാരം…
Read More »