supreme court
-
News
വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട എഫ്ഐആറുകൾ റദ്ദാക്കണം; സുപ്രീംകോടതിയിൽ അപേക്ഷനൽകി കേന്ദ്രസർക്കാർ
രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഭരണഘടനയുടെ 142-ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് കേന്ദ്രത്തിന്റെ ഈ നീക്കം. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി കേസ് നാളെ പരിഗണിക്കാൻ സമ്മതിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് സോളിസിറ്റർ ജനറൽ വിഷയം അടിയന്തരമായി ഉന്നയിച്ചത്. സുപ്രീംകോടതി ബെഞ്ച് നടപടികൾ അവസാനിപ്പിച്ച് പിരിയാൻ തുടങ്ങിയ സമയത്താണ് സോളിസിറ്റർ ജനറൽ വിഷയം…
Read More » -
News
ജന്തർ മന്തറിലെ പൊലീസ് നടപടി; ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി
ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി. അഞ്ചംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്. മുൻ സുപ്രിംകോടതി ജഡ്ജി ആർ.സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലാണ് സമിതി. മൂന്ന് വിരമിച്ച ജഡ്ജിമാർ, മുൻ സിബിഐ ഡയറക്ടർ, മുൻ മേഘാലയ ഡിജിപി എന്നിവരും സമിതിയിലുണ്ട്. സുഭാഷ് റെഡ്ഡിക്ക് പുറമെ, പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിലെ മുൻ ചീഫ് ജസ്റ്റിസ് അംഗം രവി ശങ്കർ, ഡൽഹി ഹൈക്കോടതിയിലെ മുൻ ജഡ്ജി ജസ്റ്റിസ് ശാലിന്ദർ കൗര്‍, സിബിഐ മുൻ ഡയറക്ടർ ഋഷി കുമാർ ശുക്ല, മേഘാലയ മുൻ ഡിജിപി…
Read More » -
News
അമിത ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം
അമിത വിമാന ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. വിമാന നിരക്ക് നിയന്ത്രണത്തിനുള്ള പുതിയ മാർഗ രേഖകൾ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. സ്വകാര്യ വിമാനക്കമ്പനികൾ തോന്നുംപടി നിരക്ക് വർധിപ്പിക്കുന്നതിനെതിരായ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. ഹർജി സെപ്റ്റംബർ ഏഴിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
Read More » -
News
മദ്യശാലകളിൽ ‘ജവാൻ’ റമ്മിന്‍റെ വിൽപനയ്ക്ക് മുൻഗണന; കേരള ബിവറേജസ് കോർപറേഷന് സുപ്രിംകോടതിയുടെ നോട്ടീസ്
സംസ്ഥാനത്തെ മദ്യശാലകളിൽ ‘ജവാൻ’ റമ്മിന്‍റെ വിൽപനയ്ക്ക് മുൻഗണന നൽകിയ സർക്കാർ നടപടിയിൽ കേരള ബിവറേജസ് കോർപറേഷന് സുപ്രിംകോടതിയുടെ നോട്ടീസ്. ജവാന്‍റെ നിർമാതാക്കളായ ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽ ലിമിറ്റഡിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. മദ്യനിർമാതാക്കളുടെ കോൺഫെഡറേഷൻ നൽകിയ ഹരജിയിലാണ് സുപ്രിംകോടതിയുടെ നോട്ടീസ്. സർക്കാർ നടപടി ശരിവെച്ച കമ്പനി ട്രിബ്യൂണലിന്‍റെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടാണ് ഈ അപ്പീൽ സുപ്രിംകോടതിയിലെത്തിയത്. നോട്ടീസ് ലഭിച്ച കക്ഷികൾ വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും ഈ വിഷയത്തിൽ കൂടുതൽ വാദം കേൾക്കലുകളിലേക്ക് കോടതി കടക്കുക.
Read More » -
News
ശബരിമല കേസ്: സുപ്രീംകോടതി വിധി ഒക്ടോബറില്‍
ശബരിമല കേസില്‍ സുപ്രീംകോടതി വിധി ഒക്ടോബറില്‍. ബോധ്ഗയ ക്ഷേത്ര കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ശബരിമല റഫറന്‍സ് കേസില്‍ ഒക്ടോബറില്‍ സുപ്രീംകോടതി വിധി ഉണ്ടാവുമെന്ന് സൂചിപ്പിച്ചത്. ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ആണ് ശബരിമല കേസില്‍ വിധി പറയുക. ബോധ്ഗയ ക്ഷേത്ര കേസിലെ ചില നിയമപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം ശബരിമല റഫറന്‍സിലെ ഭരണഘടനാപരമായ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ നിന്ന് ഉത്തരം കണ്ടെത്തേണ്ടതാണെന്നും അതുകൊണ്ട് ശബരിമല കേസിന് ശേഷം മാത്രമേ ബോധ്ഗയ ക്ഷേത്ര കേസ് പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ എന്നും വാദത്തിനിടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് ശബരിമല കേസില്‍…
Read More » -
News
വോട്ടർ പട്ടിക തീവ്ര പരിഷ്കരണം: ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ
കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണ നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സംസ്ഥാന സർക്കാരിനൊപ്പം കോൺഗ്രസ്, സിപിഐഎം, മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി വാദം കേൾക്കുന്നത്. വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട നിയമസാധുത, നടപടിക്രമങ്ങൾ, അർഹരായ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണം എന്നിവയാണ് കോടതിയുടെ പ്രധാന പരിഗണനാ വിഷയങ്ങൾ. തീവ്ര പരിഷ്കരണത്തിന്റെ പേരിൽ ലക്ഷക്കണക്കിന് അർഹരായ വോട്ടർമാരെ മതിയായ പരിശോധനയോ നോട്ടീസോ നൽകാതെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് ഹർജിക്കാരുടെ…
Read More » -
News
കൽക്കരി കുംഭകോണക്കേസിൽ മൻമോഹൻ സിങിന് ക്ലീൻ ചിറ്റ്; കേസ് അവസാനിപ്പിച്ചു
അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരായ കല്‍ക്കരി കുംഭകോണക്കേസ് അവസാനിപ്പിച്ച് സുപ്രീംകോടതി. സിബിഐയുടെ ക്ലീന്‍ ചിറ്റ് അടങ്ങിയ ക്ലോഷര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് അവസാനിപ്പിച്ചത്. മരിച്ച് ഒന്നര വര്‍ഷത്തിനിപ്പുറമാണ് മന്‍മോഹന്‍ സിങിന് ക്ലീന്‍ ചിറ്റ് ലഭിച്ചിരിക്കുന്നത്. സിബിഐയുടെ ക്ലോഷര്‍ റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ തക്കതായ ശക്തമായ കാരണങ്ങളൊന്നുമില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണമാണ് സിബിഐ നടത്തിയത്. കേസുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത ക്ലോഷര്‍ റിപ്പോര്‍ട്ടുകളാണ് സിബിഐ…
Read More » -
News
തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം; സുരേഷ് ഗോപി നല്‍കിയ ഹര്‍ജിയില്‍ നോട്ടീസയച്ച് സുപ്രീംകോടതി
2024ല്‍ തൃശൂരിലെ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി തള്ളാന്‍ വിസമ്മതിച്ച ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. ആള്‍ ഇന്ത്യ യൂത്ത് ഫെഡറേഷന്‍ നേതാവും തൃശൂരിലെ വോട്ടറുമായ ബിനോയ് എ എസിനോട് മറുപടി തേടിയാണ് ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കുന്നതാണെന്നും അതില്‍ വിചാരണ നടത്താമെന്നും വ്യക്തമാക്കി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പുറപ്പെടുവിച്ച ഏപ്രില്‍ 1-ലെ കേരള ഹൈക്കോടതി വിധിക്കെതിരെയാണ്…
Read More » -
News
മതം മാറിയവരുടെ സംവരണത്തിൽ നിയമപോരാട്ടം; സുപ്രീംകോടതിയിൽ തമിഴ്‌നാട് സർക്കാർ
ഇസ്ലാം മതം സ്വീകരിക്കുന്ന വ്യക്തിക്ക് പിന്നാക്ക സംവരണത്തിന്റെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹർജി ഫയൽ ചെയ്തു. നിലവിൽ സംവരണാനുകൂല്യം ലഭിക്കുന്ന ഒരാൾക്ക് മതപരിവർത്തനം നടത്തി എന്നതിന്റെ പേരിൽ മാത്രം അത് നിഷേധിക്കാൻ പാടില്ലെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ ശക്തമായ നിലപാട്. ഹിന്ദുമതത്തിൽ ജനിച്ച് പിന്നീട് ഇസ്ലാം മതം സ്വീകരിച്ച വ്യക്തിക്ക് താൻ മുസ്ലിമാണെന്ന് മാത്രമേ അവകാശപ്പെടാനാകൂ എന്നും, അല്ലാതെ പിന്നാക്ക സംവരണത്തിന് അർഹതയുണ്ടാവില്ലെന്നുമാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് പി.ബി.…
Read More » -
News
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ നിയമസാധുത ; എസ് ഐ ആറിൽ സുപ്രീംകോടതി വിധി ഇന്ന്
എസ് ഐ ആറിൽ സുപ്രീംകോടതി വിധി ഇന്ന്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ നിയമസാധുത ചോദ്യംചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആയിരിക്കും വിധി പറയുക. കഴിഞ്ഞ ജനുവരി 29നാണ് സുപ്രീംകോടതി വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ എസ് ഐ ആർ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജികൾ. ഹർജികളിൽ കഴിഞ്ഞ നവംബർ മുതലാണ് വാദം ആരംഭിച്ചത്. ദീർഘനാളത്തെ വാദം കേൾക്കലിന് ഒടുവിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്…
Read More »