KeralaNews

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കു പൊത്തി മുഖ്യമന്ത്രി; അവലോകനയോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി

ശുചിമുറി ബ്ലോക്കിലെ അവസ്ഥ കണ്ട് മൂക്കു പൊത്തി മുഖ്യമന്ത്രി. ശബരിമല സന്ദർശനത്തിന് എത്തിയപ്പോഴാണ് മുഖ്യമന്ത്രി ശുചിമുറി ബ്ലോക്ക് സന്ദർശിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ . ദേവസ്വം മന്ത്രി കെ.മുരളീധരനും സാംസ്കാരിക മന്ത്രി പി.സി.വിഷ്ണുനാഥും പങ്കെടുത്തു. ഭക്തർക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഈ സീസൺ കഴിഞ്ഞാൽ ശബരിമലയെ തിരുപ്പതി മോഡലാക്കാനുള്ള പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ഇന്ന് നാൽപതിനായിരത്തോളം ഭക്തരാണ് ശബരിമലയിലെത്തിയത്. തയാറെടുപ്പുകളിൽ മെല്ലെപ്പോക്കാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. തുലാമാസ പൂജയ്ക്കു തന്നെ തിരക്കേറുമ്പോൾ അത്രയും പേരെ ഉൾക്കൊള്ളാനുള്ള സജ്ജീകരണങ്ങൾ ചെയ്തിട്ടില്ല. ഒരുമാസത്തിനു ശേഷം ദിവസവും ലക്ഷക്കണക്കിനു ഭക്തർ എത്താനുള്ളതാണ്. റോഡുകളുടെ നവീകരണം ഉൾപ്പെടെ ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കുക വെല്ലുവിളിയാണ്.

അരവണ തയാറാക്കുന്നതിനുള്ള സാധനങ്ങളുടെ ടെൻഡർ നടപടികൾ ഏറെ വൈകി. തുലാമാസ പൂജയ്ക്കു മുൻപു തന്നെ തീർഥാടന കാലത്തേക്കുള്ള അരവണ കരുതൽ ശേഖരം തയാറാക്കാൻ തുടങ്ങേണ്ടതാണ്. എന്നാൽ ഇതുവരെ സാധനങ്ങൾ എത്തിക്കാനായിട്ടില്ല. മുൻ വർഷങ്ങളിൽ കരാറുകാർ തന്നെ സാധനങ്ങൾ സന്നിധാനത്ത് എത്തിച്ചിരുന്നെങ്കിൽ ഇത്തവണ പമ്പ വരെ എത്തിച്ചാൽ മതിയെന്നാണു കരാർ. ഇതുകാരണം പമ്പയിൽനിന്നു സന്നിധാനത്തേക്കു സാധനങ്ങൾ എത്തിക്കുന്നതു ദേവസ്വം ബോർഡിന് അധികച്ചെലവും സൃഷ്ടിക്കും. 50 ലക്ഷം കിലോഗ്രാം ശർക്കര, അരി, ചുക്ക്, ഏലയ്ക്ക, ജീരകം, കൽക്കണ്ടം, ഉണക്കമുന്തിരി തുടങ്ങിയവ ഉൾപ്പെടെ സന്നിധാനത്തേക്ക് എത്തിക്കാൻ ഏറെ സമയം ആവശ്യമുണ്ട്.

തീർഥാടനകാലത്തിനു മുൻപ് ഇത്രയും സാധനങ്ങൾ സന്നിധാനത്ത് എത്തിക്കുക ബുദ്ധിമുട്ടാണ്. ഭക്തരുടെ തിരക്കില്ലാത്ത രാത്രിയിലും മറ്റുമാണു ട്രാക്ടർ ഓടിക്കുന്നത്. ഇത്തവണ ഇതേ രീതിയിൽ ട്രാക്ടർ ഓടിച്ചാൽ അരവണയ്ക്കുള്ള സാധനങ്ങൾ ആവശ്യാനുസരണം എത്തിക്കാനാവില്ല. ഭക്തർക്കൊപ്പം അതേ പാതയിലൂടെ ട്രാക്ടറുകൾ ഓടിക്കുന്നത് അപകടഭീഷണിയും സൃഷ്ടിക്കും. അതിനാൽ സാധനങ്ങൾ നേരത്തെ എത്തിക്കാനും അരവണ കരുതൽശേഖരം തയാറാക്കാനും നടപടിയുണ്ടാകണമെന്നും ആവശ്യം ഉയരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button