KeralaNews

‘പശ്ചിമേഷ്യയില്‍ പേരില്‍ സംശയമുണ്ടെങ്കില്‍ ‘മുഹമ്മദ്’ എന്ന് വിളിച്ചാൽ മതി’: പരിഹസിച്ച് ട്രംപ്, വ്യാപക വിമര്‍ശനം

മുസ്‌ലിംകള്‍ക്കിടയില്‍ പ്രചാരമുള്ള ‘മുഹമ്മദ്’ എന്ന പേരിനെ പരിഹസിച്ചും ഇറാന്റെ പ്രസിഡന്റ് പദവിയെ അധിക്ഷേപിച്ചും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജോർജിയയിലെ ഡാൾട്ടണിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ട്രംപ് വിവാദ പരാമർശങ്ങൾ നടത്തിയത്.

“പശ്ചിമേഷ്യയില്‍ നിന്നുള്ള ആരുടെയെങ്കിലും പേരിനെക്കുറിച്ച് സംശയമുണ്ടെങ്കിൽ ‘മുഹമ്മദ്’ എന്ന് വിളിച്ചാൽ മതി. 65 ശതമാനത്തോളം അത് ശരിയാകാൻ സാധ്യതയുണ്ട്. ‘ഹലോ, മുഹമ്മദ്’ എന്ന് ഞാൻ വർഷങ്ങളായി പറയാറുണ്ട്, എനിക്കൊരിക്കലും തെറ്റിയിട്ടില്ല”- ട്രംപ് പറഞ്ഞു.
നവംബർ 3ന് നടക്കുന്ന മിഡ്‌ടേം തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കായി ഡാൾട്ടൺ മുൻസിപ്പൽ എയർപോർട്ടിലെ ഹാംഗറിൽ സംഘടിപ്പിച്ച പ്രചാരണ പരിപാടിയിലാണ് ട്രംപിന്റെ അധിക്ഷേപ പ്രസംഗം. ഇറാനെക്കുറിച്ച് സംസാരിക്കവേയായിരുന്നു ഈ പരാമർശം. “ആരും പ്രസിഡന്റാകാൻ ആഗ്രഹിക്കാത്ത ഏക രാജ്യം ഇറാനാണ്”-ട്രംപ് പറഞ്ഞു. എന്നാല്‍ ട്രംപിന്റെ പരാമർശങ്ങൾക്ക് സദസ്സിൽ നിന്ന് പിന്തുണ കിട്ടിയതുമില്ല.

അതേസമയം മുസ്‌ലിംകളെയും കുടിയേറ്റക്കാരെയും ന്യൂനപക്ഷങ്ങളെയും അധിക്ഷേപിക്കുന്ന ട്രംപിന്റെ ശൈലിക്കെതിരെ മനുഷ്യാവകാശ സംഘടനകളും മുസ്‌ലിം കൂട്ടായ്മകളും രംഗത്ത് എത്തി. മുസ്‌ലിം സമുദായത്തിൽ പ്രവാചകനോടുള്ള ആദരസൂചകമായി വ്യാപകമായി ഉപയോഗിക്കുന്ന പേരിനെ നിസ്സാരവൽക്കരിക്കുകയും വംശീയ അധിക്ഷേപം നടത്തുകയുമാണ് ട്രംപ് ചെയ്തതെന്ന് മുസ്‌ലിം സംഘടനകള്‍ കുറ്റപ്പെടുത്തി. സോമാലിയൻ-അമേരിക്കൻ പശ്ചാത്തലമുള്ള പ്രതിനിധി ഇൽഹാൻ ഉമർ, ഡെമോക്രാറ്റിക് യു.എസ്. സെനറ്റ് സ്ഥാനാർത്ഥി അബ്ദുല്‍ എൽ-സയീദ് എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്കെതിരെ പ്രചാരണത്തിനിടെ ട്രംപ് കടുത്ത അധിക്ഷേപങ്ങൾ നടത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button