World

  • News

    ആമസോണ്‍ കാര്‍ഗോ വിമാനം തകര്‍ന്നു, വാഹനങ്ങളില്‍ ഇടിച്ചുകയറി; അഞ്ച് മരണം

    യുഎസിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ആമസോൺ പ്രൈം എയറിന്റെ കാർഗോവിമാനം റൺവേയിൽ നിന്ന് തെന്നിമാറി തകർന്നുവീണു. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് മുമ്പായിരുന്നു അപകടം. പ്രൈം എയർ ഫ്ലൈറ്റ് 7598 വിമാനത്താവളത്തിലെ ഡയഗണൽ റൺവേയിൽ നിന്ന് തെന്നി നീങ്ങി നിലത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങളിലുണ്ടായിരുന്ന രണ്ട് പേർ വിമാനത്തിനുള്ളിൽ കുടുങ്ങിയതായും റിപ്പോർട്ടുകളുണ്ട്. അപകടത്തെ തുടർന്ന് 60-ലധികം രക്ഷാപ്രവർത്തക യൂണിറ്റുകളും ഏകദേശം 200 ജീവനക്കാരും സ്ഥലത്തെത്തി. വിമാനത്തിൽ നിന്ന്…

    Read More »
  • News

    ഇറാന്‍-യുഎസ് നിര്‍ണായക ചര്‍ച്ച ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍

    പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം പൂർണമായും അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇറാനും യുഎസും തമ്മില്‍ നിര്‍ണായക ചര്‍ച്ച ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കും. ഇതിനായി ഇറാന്‍ സംഘം സ്വിറ്റ്‌സര്‍ലന്‍ഡിലെത്തി. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി എന്നിവരാണ് ഇറാന്‍ സംഘത്തിലുള്ളത്. യുഎസ് സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് നയിക്കും. മധ്യസ്ഥ രാജ്യമായ പാകിസ്താന്റെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി അസിം മുനീര്‍ എന്നിവരും സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പുറപ്പെട്ടു. ഇറാനും യുഎസും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയിട്ടും ഇസ്രായേല്‍ ലെബനാനില്‍ കൂട്ടക്കുരുതി തുടരുന്ന…

    Read More »
  • News

    ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സം​ഗമം ഇന്ന് ; ഒഴുകിയെത്തി തീർഥാടകർ

    പ്രാർഥനാ നിർഭരമായ അന്തരീക്ഷത്തിൽ ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി. ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമത്തിനായി ഇരുപത് ലക്ഷത്തിനടുത്ത് വരുന്ന തീർഥാടകർ ഇന്ന് പുണ്യഭൂമിയിൽ ഒത്തുചേരും. മിനായിൽ നിന്നും ഇന്ന് പുലർച്ചെ മുതൽ തന്നെ തീർഥാടകർ അറഫാ മൈതാനത്തേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് മുമ്പായി മുഴുവൻ ഹാജിമാരും അറഫയിൽ പ്രവേശിക്കും. പ്രവാചകൻ മുഹമ്മദ് നബി തന്റെ വിടവാങ്ങൽ പ്രസംഗം നടത്തിയ അറഫാ മൈതാനത്ത്, പാപമോചന പ്രാർഥനകളുമായി സൂര്യാസ്തമയം വരെയാണ് തീർഥാടകർ ചെലവഴിക്കുക. ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് സംഗമം. സൂര്യാസ്തമയത്തിനു ശേഷം…

    Read More »
  • International

    ഗാസയിൽ ഇസ്രായേൽ കനത്ത വ്യോമാക്രമണം; 28 പേർ കൊല്ലപ്പെട്ടു, 77 പേർക്ക് പരിക്ക്

    ഗാസയിൽ നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 77 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പലസ്തീൻ പ്രദേശത്ത് നിലവിലുള്ള ദുർബലമായ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇസ്രായേലും ഹമാസും പരസ്പരം കുറ്റപ്പെടുത്തുന്ന സാഹചര്യത്തിലാണ് ആക്രമണം. കഴിഞ്ഞ മാസം കരാർ നിലവിൽ വന്നതിനുശേഷം ഗാസയിൽ നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നാണ് ഈ വ്യോമാക്രമണങ്ങൾ. ഹമാസ് അധികാരികൾക്ക് കീഴിൽ പ്രവർത്തിക്കുന്ന പ്രദേശത്തെ സിവിൽ ഡിഫൻസ് ഏജൻസി നൽകിയ കണക്കനുസരിച്ച്, വടക്ക് ഗാസ സിറ്റിയിൽ 14 പേരും തെക്ക് ഖാൻ യൂനിസ് പ്രദേശത്ത് 13 പേരുമാണ് ബുധനാഴ്ച…

    Read More »
  • News

    ‘ബന്ദികളെ വിട്ടയക്കാം’; ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിച്ച് ഹമാസ്

    ഇസ്രായേല്‍-ഗസ്സ യുദ്ധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ ബന്ദികൈമാറ്റം ഉള്‍പ്പടെ ചില ഉപാധികള്‍ അംഗീകരിച്ച് ഹമാസ്. പദ്ധതിയില്‍ കൂടുതല്‍ ചര്‍ച്ചവേണമെന്നും മധ്യസ്ഥ രാജ്യങ്ങള്‍ക്ക് കൈമാറിയ പ്രതികരണത്തില്‍ ഹമാസ് അറിയിച്ചു. ഹമാസ് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രതികരിച്ചു. ഹമാസിന്റെ പ്രതികരണം ഉള്‍പ്പടുന്ന പ്രസ്താവന തന്റെ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്യാനും ട്രംപ് മറന്നില്ല. ഖത്തറും ഈജിപ്തും ഹമാസ് നിലപാടിനെ സ്വാഗതം ചെയ്തു. ആശ്വാസകരമായ വാര്‍ത്തയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസ് പറഞ്ഞു. ജീവനോടെയും…

    Read More »
Back to top button