News

ശശി തരൂര്‍ എം.പി സ്ഥാനം രാജിവെച്ചേക്കും

അമൃത

ഡല്‍ഹി: കോണ്‍ഗ്രസുമായി അകലുന്ന ശശി തരൂര്‍ എംപി സ്ഥാനം രാജിവെച്ചെക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് അദ്ദേഹം തന്റെ അനുയായികളുമായി ഡല്‍ഹിയില്‍ തിരക്കിട്ട കൂടിക്കാഴ്ച നടത്തുകയണ്. ബിജെപിയും സിപിഎമ്മും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് സൂചന. ശശി തരൂരിന് ബിജെപി ഗവര്‍ണര്‍ പദവി വാഗദാനം ചെയ്‌തെങ്കിലും അദ്ദേഹം നിരസിച്ചു. തനിക്ക് കേന്ദ്രമന്ത്രി പദവിയില്ലാതെ താന്‍ കോണ്‍ഗ്രസ് വിടില്ലെന്നാണ് തരൂരിന്റെ നിലപാട്. നരേന്ദ്രമോദി സര്‍ക്കാരില്‍ ക്യാബിനറ്റ് പദവിയോടെ മന്ത്രി സ്ഥാനമാണ് ശശി തരൂര്‍ പ്രതീക്ഷിക്കുന്നത്. ശശി തരൂരിന്റെ ആവശ്യങ്ങള്‍ ബിജെപി നേതൃത്വം അംഗീകരിച്ചാല്‍ അദ്ദേഹം എംപി സ്ഥാനം ഉടന്‍ രാജിവെയ്ക്കും. പകരം ശശി തരൂരിനെ രാജ്യസഭയിലെത്തിച്ച് കേന്ദ്രമന്ത്രിസഭയില്‍ ഉത്‌പ്പെടുത്തും.


കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെയും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെയും പുകഴ്ത്തി ലേഖനമെഴുതിയ ശശിതരൂരിന് കേണ്‍ഗ്രസ് നേതാക്കളില്‍ നിന്നും അണികളില്‍ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. നേരത്തെ തന്നെ ശശി തരൂരിനെ അംഗീകരിക്കന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിരുന്നില്ല. കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെന്നും പറഞ്ഞ് ശശി തരൂരിന്റെ നിലപാടുകളോട് യോചിക്കാനും അദ്ദേഹത്തെ പിന്തുണയ്ക്കാനും കോണ്‍ഗ്രസ് നേതൃത്വം ഒരിക്കലും തയ്യാറായിരുന്നില്ല. മാത്രമല്ല കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗാര്‍ഖെക്കെതിരെ സ്ഥാനാര്‍ഥി ആയതോടുകൂടി ഗാന്ധി കുടുംബവുമായും ശശി തരൂര്‍ അകന്നു. പിന്നീട് ഗാര്‍ഖെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെടുത്തെങ്കിലും ഒതുക്കല്‍ വീണ്ടും തുടര്‍ന്നു. പാര്‍ലമെന്റില്‍ പോലും സംസാരിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം നിലയിലാണ് അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് വിജയിച്ച് കയറിയത്. മാത്രമല്ല അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതും വിവാദങ്ങള്‍ ഉണ്ടാക്കി തരംതാഴ്ത്താന്‍ ശ്രമിച്ചെങ്കിലും വ്യക്തിപ്രഭാവം ഒന്ന് കൊണ്ട് മാത്രമാണ് അദ്ദേഹം രാജീവ് ചന്ദ്രശേഖരെന തോല്‍പ്പിച്ച് ലോക്‌സഭയിലെത്തിയത്. വളരെ കുറഞ്ഞ മാര്‍ജ്ജിനിലായിരുന്നു അദ്ദേഹത്തിന്റെ വിജയം. താന്‍ വിയര്‍ത്താണ് ജയിച്ചതെന്ന് അന്ന് ശശി തരൂര്‍ അഭിപ്രയപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button