NationalNews

ഒക്ടോബര്‍ ആറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച്; പ്രതിഷേധം ശക്തമാക്കി ഇന്ത്യാ മുന്നണി

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഇന്ത്യാ മുന്നണി. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം അഞ്ച് മഹാറാലികള്‍ നടത്തും. ഒക്ടോബര്‍ ആറിന് പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് ഇന്ത്യാമുന്നണി നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കളിപ്പാവയാക്കി മാറ്റിയെന്നും ഇക്കാര്യത്തില്‍ ഒന്നിച്ച് നീങ്ങാനാണ് ഇന്ത്യാസഖ്യത്തിലെ എല്ലാപാര്‍ട്ടികളും തീരുമാനിച്ചതെന്നും ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങള്‍ കൈയടക്കുന്ന രീതിയെക്കുറിച്ച് രാഷ്ട്രപതിയെ ധരിപ്പിക്കുന്നതിനായി ഒക്ടോബര്‍ രണ്ടാം വാരത്തില്‍ പ്രതിപക്ഷ നേതാക്കള്‍ കൂടിക്കാഴ്ചയ്ക്ക് സമയം തേടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. വോട്ട് തട്ടിയാണ് ബിജെപി വിജയിക്കുന്നതെന്നും ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും ഖാര്‍ഗെ പറഞ്ഞു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 2 മുതല്‍ ഒക്ടോബര്‍ 8 വരെ ഇന്ത്യ മുന്നണി ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. ഒക്ടോബര്‍ 6-ന് പ്രതിപക്ഷ എംപിമാര്‍ ഒന്നടങ്കം തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഖാര്‍ഗെ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും നവംബര്‍ ഒന്നിന് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് വലിയ റാലി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.മംഗളൂരു റിഫൈനറിയില്‍ സ്‌ഫോടനം; 8 പേര്‍ക്ക് പരിക്ക്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button