KeralaNews

യാത്ര തുടങ്ങും മുമ്പേ ടിപ്പ് ചോദിക്കേണ്ട; ടാക്സി ആപ്പുകൾക്ക് കേന്ദ്രത്തിന്റെ കർശന നിർദേശം

യാത്ര ബുക്ക് ചെയ്യുമ്പോൾ തന്നെ ഡ്രൈവർക്കുള്ള ടിപ്പ് നൽകാൻ പ്രേരിപ്പിക്കുന്ന സംവിധാനം ഇനി ടാക്സി ആപ്പുകളിൽ ഉണ്ടാകില്ല. യാത്ര പൂർത്തിയായതിന് ശേഷം മാത്രം ടിപ്പ് നൽകാനുള്ള ഓപ്ഷൻ നൽകിയാൽ മതിയെന്നാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ നിർദേശം. യാത്ര ഉറപ്പാക്കാൻ ടിപ്പ് നൽകണമെന്ന തരത്തിലുള്ള സന്ദേശങ്ങളോ ഓപ്ഷനുകളോ കാണിക്കാനും പാടില്ല.

2025ലെ Motor Vehicle Aggregator Guidelines പ്രകാരമാണ് പുതിയ നിർദേശം. ടിപ്പ് പൂർണമായും യാത്രക്കാരന്റെ സ്വമേധയാ ഉള്ളതായിരിക്കണം. യാത്ര പൂർത്തിയായ ശേഷം നൽകുന്ന മുഴുവൻ തുകയും യാതൊരു കുറവും വരുത്താതെ ഡ്രൈവറുടെ അക്കൗണ്ടിലെത്തണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

‘ടിപ്പ് നൽകിയാൽ യാത്ര വേഗത്തിൽ ലഭിക്കും’, ‘ഡ്രൈവർ യാത്ര സ്വീകരിക്കാൻ കൂടുതൽ സാധ്യത’ തുടങ്ങിയ തരത്തിലുള്ള പ്രേരണകളും ആപ്പുകളിൽ അനുവദിക്കില്ല. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ സമ്മർദത്തിലാക്കുന്നതോ ആയ ടിപ്പിങ് സംവിധാനങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നും മന്ത്രാലയം നിർദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button