
വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന് അര്‍ത്ഥം വരുന്ന ചീഫ് സെക്രട്ടറിയുടെ വിവാദമായ കത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. വന്ദേമാതരത്തിന്റെ കാര്യത്തില്‍ രാജ്യത്തിന് പ്രഖ്യാപിത നിലപാട് പണ്ടേ ഉള്ളതാണ്. പൂര്‍ണമായി ചൊല്ലുക എന്നത് ആര്‍എസ്എസിന്റെ നയമാണെന്നും എന്തിനാണ് ആര്‍എസ്എസിന്റെ നയത്തിന് കീഴ്പ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. വിഷത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സര്‍ക്കാര്‍ ദുരഭിമാനം കാണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു
വഖഫ് ബോര്‍ഡ് നിയമന വിഷയത്തിലും പിണറായി വിജയൻ പ്രതികരിച്ചു. തങ്ങൾ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡ് നിര്‍മ്മിച്ചുകൊള്ളാം എന്ന് കോണ്‍ഗ്രസ് ആണ് ആവശ്യപ്പെട്ടതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. അതിന് കാരണം ആര്‍എസ്എസ് അജണ്ടയാണെന്നും എന്തിന് കീഴ്പ്പെടുന്നു എന്നും അദ്ദേഹം ചോദിച്ചു. വകുപ്പ് കൈകാര്യം ചെയ്യുന്നത് ലീഗ് മന്ത്രിയാണ്. ഇതില്‍ പരം കീഴടങ്ങല്‍ വേറെ ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
വിദ്യാഭ്യാസ രംഗം കൈപ്പിടിയില്‍ ഒതുക്കാനാണ് ആര്‍എസ്എസ് ശ്രമം. തങ്ങള്‍ക്ക് അനുകൂലമായ പൊതുബോധം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎം ശ്രീ വിദ്യാഭ്യാസ രംഗത്തെ കാവി വല്‍ക്കരണം ലക്ഷ്യമിട്ടുള്ളതാണ്. ആര്‍എസ്എസ് കഴുകന് കണ്ണോടെ നോക്കി നില്ക്കുന്നു എന്നും അവര്‍ക്കുള്ള അവസരമാണ് ഒരുക്കി നല്‍കുന്നതെന്നും പിണറായി വിജയന് വിമര്‍ശിച്ചു.



