vande mataram
-
News
സർക്കാരിന്റെ ഓണം വാരാഘോഷ സമാപനം; വന്ദേമാതരം പൂർണമായി ആലപിച്ചു
ദിവസങ്ങൾ നീണ്ടുനിന്ന സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷങ്ങൾക്ക് ഘോഷയാത്രയോടെ സമാപനം. മുഖ്യമന്ത്രി വി.ഡി സതീശനും മറ്റ് മന്ത്രിമാരും പങ്കെടുത്ത ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനാണ് ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചത്. എന്നാൽ സമാപന വേദിയിൽ ‘വന്ദേമാതരം’ പൂർണരൂപത്തിൽ ആലപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ സംസ്ഥാന സർക്കാർ വിശദീകരണവുമായി രംഗത്തെത്തി. വന്ദേമാതരം പൂർണമായി ആലപിക്കില്ല എന്നതാണ് സംസ്ഥാന സർക്കാരിന്റെ പൊതുനിലപാടെങ്കിലും, ഉപരാഷ്ട്രപതി ഔദ്യോഗികമായി പങ്കെടുക്കുന്ന പരിപാടിയായതിനാൽ പ്രോട്ടോകോൾ പാലിക്കാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു എന്ന് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ പങ്കെടുക്കുന്ന…
Read More » -
News
വന്ദേമാതരം പൂർണമായി ചൊല്ലുക എന്നത് ആര്‍എസ്എസ് നയം; സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണം: പ്രതിപക്ഷ നേതാവ്
വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന് അര്‍ത്ഥം വരുന്ന ചീഫ് സെക്രട്ടറിയുടെ വിവാദമായ കത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. വന്ദേമാതരത്തിന്റെ കാര്യത്തില്‍ രാജ്യത്തിന് പ്രഖ്യാപിത നിലപാട് പണ്ടേ ഉള്ളതാണ്. പൂര്‍ണമായി ചൊല്ലുക എന്നത് ആര്‍എസ്എസിന്റെ നയമാണെന്നും എന്തിനാണ് ആര്‍എസ്എസിന്റെ നയത്തിന് കീഴ്‌പ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. വിഷത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സര്‍ക്കാര്‍ ദുരഭിമാനം കാണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു വഖഫ് ബോര്‍ഡ് നിയമന വിഷയത്തിലും പിണറായി വിജയൻ പ്രതികരിച്ചു. തങ്ങൾ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡ് നിര്‍മ്മിച്ചുകൊള്ളാം എന്ന് കോണ്‍ഗ്രസ്…
Read More » -
News
വന്ദേമാതരം ആലപിക്കാൻ പുതിയ മാർഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആധികാരികത നിലനിർത്താനും രാജ്യവ്യാപകമായി ഏകീകരണം ഉറപ്പാക്കാനുമാണ് അടിയന്തര ഭേദഗതികളെന്നാണ് വിശദീകരണം. ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രം പാടുന്ന മുൻപത്തെ രീതി ഇതോടെ അവസാനിക്കും. ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ, വന്ദേമാതരം ആദ്യം ആലപിക്കണം. ഇതിന് തൊട്ടുപിന്നാലെ ദേശീയഗാനവും ആലപിക്കണമെന്നാണ് പുതിയ മാർഗരേഖയിൽ പറയുന്നത്.
Read More »