
സംഘപരിവാര്‍ മാധ്യമങ്ങളുടെ അവഹേളനത്തിനിരയായെന്ന പി.കെ ശ്രീമതിയുടെ പരാതിയിൽ കേസെടുത്ത് കണ്ണൂർ റൂറൽ സൈബർ പൊലീസ്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. സൈബർ ഓപ്പറേഷൻസ് ഐജി പി. പ്രകാശിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. ജനം ടിവി, ജന്മഭൂമി, ഭാരത് ലൈവ്, കർമ്മ ന്യൂസ്, സുദിനം എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. ബി.എൻഎസ്, ഐടി ആക്റ്റുകൾ, സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
സംഭവത്തെത്തുടർന്ന് മുഖ്യമന്ത്രി,ആഭ്യന്തര മന്ത്രി, ഡിജിപി, വനിത കമ്മീഷൻ എന്നിവർക്ക് പി.കെ ശ്രീമതി പരാതി നൽകിയിരുന്നു. ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. ഭർത്താവ് മരിച്ചിട്ട് 10 മാസം പോലും തികയാത്തപ്പോഴാണ് അവഹേളനമെന്നും പി.കെ ശ്രീമതി പറയുന്നു.
മദ്യനയത്തില്‍ തീരുമാനമാകുമോ?അധികാരത്തിലേറിയതിന് ശേഷമുള്ള യുഡിഎഫിന്റെ ആദ്യ മുന്നണിയോഗം ജൂലൈ 30ന്
സംഘപരിവാറിന്റെ ചാനലായ ജനം ടിവി,ഭാരത് ലൈവ്, കർമ തുടങ്ങിയ മാധ്യമങ്ങളാണ് വ്യാജപ്രചരണം നടത്തിയത്. പി.ആര് കൃഷ്ണന് എന്ന മുന്‍ എംഎല്‍എയുടെ ഭാര്യ എന്ന് നടിച്ച് പെൻഷൻ വാങ്ങുന്നു എന്നായിരുന്നു വാർത്ത. കുടുംബത്തിനെതിരെ പോലും വ്യാജ പ്രചാരണം നടത്തുന്നുവെന്നും മനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ശ്രീമതി മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞിരുന്നു.



