NationalNews

രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന് പോസ്റ്റർ പ്രചാരണം; ഡൽഹിയിൽ രാഷ്ട്രീയ വിവാദം

രാജ്യതലസ്ഥാനത്ത് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഞായറാഴ്‌ചയാണ് ഫിറോസ്‌ഷാ റോഡ് ഉൾപ്പടെ ഡൽഹിയുടെ വിവിധഭാഗങ്ങളിൽ രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ സഹിതമുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
രാഹുൽ ഗാന്ധിയുടെ വിദേശസന്ദർശനത്തിന്റെ പേരിൽ ബിജെപി വലിയ രീതിയിൽ വിമർശനങ്ങൾ ഉയർത്തുന്നതിനിടെയാണ് സംഭവം.

അതേസമയം, പോസ്റ്ററുകൾക്ക് പിന്നിൽ പ്രവർത്തിച്ചവരെപ്പറ്റി വിവരം ലഭിച്ചിട്ടില്ല. ബിജെപിയുടെ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാലെയും കഴിഞ്ഞദിവസം രാഹുൽഗാന്ധിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. രാഹുൽ ഗാന്ധി ‘ലീഡർ ഒഫ് പാർലമെന്റ്’ അല്ലെന്നും ‘ലീഡർ ഒഫ് പര്യടൻ ആന്റ് പാർട്ടിയിംഗ്’ ആണെന്നുമായിരുന്നു ഷെഹ്‌സാദ് പൂനെവാലെ വിമർശിച്ചത്.

പാർലമെന്റിലും കോൺഗ്രസ് മീറ്റിംഗുകളിലും ഹാജരാകേണ്ട സമയങ്ങളിലെല്ലാം രാഹുൽ ഗാന്ധി വിദേശയാത്രകളിലായിരിക്കുമെന്നാണ് ഷെഹ്‌സാദ് പൂനെവാലയുടെ ആരോപണം. രാഷ്‌ട്രീയ ഉത്തരവാദിത്തങ്ങളെക്കാൾ രാഹുൽ ഗാന്ധി വിദേശ യാത്രകൾക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.’ജനങ്ങൾക്കോ, പാർലമെന്റിനോ, രാജ്യത്തിനോ അദ്ദേഹം പ്രഥമ പരിഗണന നൽകുന്നില്ല. വിനോദസഞ്ചാരത്തിനാണ് അദ്ദേഹത്തിന്റെ പ്രഥമ പരിഗണന. പാർട്ടിക്ക് സംഘടനാ പിന്തുണ ആവശ്യമുള്ള നിർണായക ഘട്ടങ്ങളിൽ അദ്ദേഹം ഒളിച്ചോടുന്നു. പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുന്നില്ല.

രാഹുൽ ഗാന്ധി എപ്പോഴും അവധിക്കാലത്തിന്റെ മോഡിലാണ്’ ഷെഹ്‌സാദ് പൂനെവാലെ പറഞ്ഞു.കൂടാതെ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയുമായി താരതമ്യം ചെയ്യാനും ഷെഹ്‌സാദ് പൂനെവാല മറന്നില്ല. നരേന്ദ്ര മോദി ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി തുടരുന്ന വ്യക്തിയായിരിക്കുമ്പോൾ വിദേശയാത്രകൾ ചെയ്യുന്നതിനാൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയുമെന്ന് പൂനെവാല പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വിദേശയാത്രകൾക്കായി പണം നൽകുന്നതിൽ ഇന്ത്യാവിരുദ്ധ സംഘടകൾക്ക് ബന്ധമുണ്ടെന്നും പൂനെവാല ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button