KeralaNews

ഡൽഹി ഇ ഡി ആസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധം; എം എ ബേബി അടക്കമുളള നേതാക്കളെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്ത് പോലീസ്

ഡൽഹി ആസ്ഥാനത്ത് നടന്ന സിപിഐഎമ്മിന്റെ പ്രതിഷേധ മാർച്ചിനുനേരെ പോലീസിന്റെ ആക്രമണം. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയെ പോലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. മറ്റ് സിപിഐഎം നേതാക്കളായ വൃന്ദ കാരാട്ട്, വിജു കൃഷ്ണൻ, അശോക് ധാവ്ളെ , മറിയം ധാവ്ളെ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.മെട്രോ സ്റ്റേഷൻ ഗേറ്റിൽ നിന്നാണ് നേതാക്കൾ ഇഡി ഓഫീസിലേക്ക് മാർച്ച് ആരംഭിച്ചത്.ഇഡി ആസ്ഥാനത്തിന് ഏകദേശം 300 മീറ്റർ അകലെ വെച്ച് പോലീസ് നേതാക്കളെ തടയുകയായിരുന്നു.

നേതാക്കളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയോ മുന്നറിയിപ്പ് നൽകുകയോ ചെയ്യാതെ അപ്രതീക്ഷിതമായാണ് പോലീസ് ബലം പ്രയോഗിക്കാൻ തുടങ്ങിയത്. എം എ ബേബിയെ പോലീസ് പലതലവണ വലിച്ചിഴച്ച് കയ്യേറ്റ് ചെയ്യുകയായിരുന്നു. അദ്ദേഹത്തെ മർദ്ദിക്കുന്നത് തടയാൻ വിജു കൃഷ്ണൻ അടക്കമുള്ള നേതാക്കൾ ശ്രമിച്ചെങ്കിലും പോലീസ് ഓരോരുത്തരെയായി ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു.വൃന്ദ കാരാട്ട് അടക്കമുള്ളവരെ ആദ്യ ബസിലാണ് പോലീസ് കൊണ്ടുപോയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button