KeralaNews

കോഴിക്കോട്ട് പെരുവണ്ണാമൂഴി വനത്തിൽ സർവേക്ക് പോയ ഏഴ് പേർ വനത്തിൽ കുടുങ്ങി

കോഴിക്കോട് പെരുവണ്ണാമൂഴി വനത്തിൽ സർവേക്ക് പോയ ഏഴ് പേർ വനത്തിൽ കുടുങ്ങി. നാലു സർവേ ഉദ്യോഗസ്ഥരും മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. മൂന്നു സംഘങ്ങളായി വനം വകുപ്പ് തെരച്ചിൽ ആരംഭിച്ചു.

ഇന്നലെയാണ് സര്‍വേക്ക് പോയത്. നിലവിൽ സംഘവുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല. രാത്രിയിൽ ഇവര്‍ക്ക് തങ്ങുന്നതിന് വേണ്ടി ഒരു താൽക്കാലിക ഷെഡ്ഡ് ഒരുക്കിയിരുന്നു. എന്നാൽ സംഘം ഇവിടെത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് വനംവകുപ്പിന് സംശയം തോന്നിയത്. ഉൾക്കാട്ടിൽ വഴി തെറ്റിപ്പോയതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button