KeralaNews

മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍

കോഴിക്കോടുവഴി തമിഴ്‌നാട്ടിലേക്ക് രണ്ട് പ്രതിവാര എക്സ്പ്രസ് ട്രെയിനുകള്‍കൂടി. മംഗളുരൂ-രാമേശ്വരം എക്സ്പ്രസും മംഗളൂരു-താംബരം അമൃത് ഭാരത് സ്ലീപ്പര്‍ എക്സ്പ്രസും മാര്‍ച്ച് ഒന്നിന് മധുരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യും. പുതിയ ട്രെയിനുകള്‍ എത്തുന്നതോടെ മലബാറിലെ യാത്രാദുരിതത്തിന് ആശ്വാസമാകും.

രണ്ടും പ്രതിവാര ട്രെയിനുകളാകുമെന്ന് റെയില്‍വേ വ്യക്തമാക്കുന്നത്. രാമേശ്വരം ട്രെയിന്‍ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, പൊള്ളാച്ചി, മധുര വഴിയായിരിക്കും രാമേശ്വരത്തെത്തുക. മംഗളൂരു-താംബരം എക്സ്പ്രസില്‍ എട്ട് സ്ലീപ്പര്‍ കോച്ചും എട്ട് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുമാണുണ്ടാവുക. ഉത്തരകേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും തീര്‍ഥാടകര്‍ക്കും പ്രയോജനകും ഇവ.

രാമേശ്വരം, ഏര്‍വാടി, വേളാങ്കണ്ണി, നാഗൂര്‍, തഞ്ചാവൂര്‍, ശ്രീരംഗം തുടങ്ങിയ സ്ഥലങ്ങളിലേക്ക് മലബാറില്‍നിന്ന് ധാരാളം യാത്രക്കാരുണ്ട്. മലബാറില്‍നിന്ന് ഇതാദ്യമായാണ് രാമേശ്വരത്തേക്ക് നേരിട്ട് ട്രെയിന്‍ ലഭിക്കുന്നത്. വന്ദേഭാരതിനും നാഗര്‍കോവില്‍-മംഗളൂരു അമൃത് ഭാരത് പ്രതിവാര എക്സ്പ്രസിനും പിന്നാലെ പുതിയ സര്‍വീസുകള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button