Calicut

  • News

    ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച സംഭവം; മരിച്ച യുവതിയുടെ പോസ്റ്റ്മോ‍‍ർട്ടം ഇന്ന്

    കോഴിക്കോട് പേരാമ്പ്രയിൽ കാർ കത്തി ഗർഭിണി മരിക്കാനിടയായ സംഭവത്തിൽ മരിച്ച യുവതിയുടെ പോസ്റ്റ്മോ‍‍ർട്ടം ഇന്ന് നടക്കും. പൊള്ളലേറ്റ ഭർത്താവ് റിജിൻ ലാൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. പേരാമ്പ്രയിലാണ് കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണി മരിച്ചത്. കക്കറമുക്ക് സ്വദേശി സോനയാണ് മരിച്ചത്. ഭർത്താവ് ലാലുവിന് ഗുരുതരമായി പൊള്ളലേറ്റു. ഓടിക്കൊണ്ടിരുന്ന കാറിനാണ് തീപിടിച്ചത്. ലാലുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഇരുവരും ആശുപത്രിയിൽ പോയിട്ട് കാറിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ലാലു പെട്ടെന്ന്…

    Read More »
  • News

    മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍

    കോഴിക്കോടുവഴി തമിഴ്‌നാട്ടിലേക്ക് രണ്ട് പ്രതിവാര എക്സ്പ്രസ് ട്രെയിനുകള്‍കൂടി. മംഗളുരൂ-രാമേശ്വരം എക്സ്പ്രസും മംഗളൂരു-താംബരം അമൃത് ഭാരത് സ്ലീപ്പര്‍ എക്സ്പ്രസും മാര്‍ച്ച് ഒന്നിന് മധുരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യും. പുതിയ ട്രെയിനുകള്‍ എത്തുന്നതോടെ മലബാറിലെ യാത്രാദുരിതത്തിന് ആശ്വാസമാകും. രണ്ടും പ്രതിവാര ട്രെയിനുകളാകുമെന്ന് റെയില്‍വേ വ്യക്തമാക്കുന്നത്. രാമേശ്വരം ട്രെയിന്‍ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, പൊള്ളാച്ചി, മധുര വഴിയായിരിക്കും രാമേശ്വരത്തെത്തുക. മംഗളൂരു-താംബരം എക്സ്പ്രസില്‍ എട്ട് സ്ലീപ്പര്‍ കോച്ചും എട്ട് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുമാണുണ്ടാവുക. ഉത്തരകേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും തീര്‍ഥാടകര്‍ക്കും പ്രയോജനകും ഇവ. രാമേശ്വരം, ഏര്‍വാടി, വേളാങ്കണ്ണി, നാഗൂര്‍, തഞ്ചാവൂര്‍,…

    Read More »
  • News

    സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. മലപ്പുറം സ്വദേശിയായ 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11 ആയി. അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരം ചികിത്സയില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്. അമീബയും ഫങ്കസും ഒരു പോലെ ബാധിച്ച 17 വയസുള്ള വിദ്യാര്‍ത്ഥി പൂർണ രോഗ മുക്തി നേടി. ലോകത്ത് തന്നെ ഗുരുതരാവസ്ഥയിലായ രോഗിയെ രക്ഷപ്പെടുത്തുന്നത് ഇതാദ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്…

    Read More »
Back to top button