Cultural ActivitiesKeralaLiteratureNew BooksNews
‘അസ്തിത്വ വാദവും കൃത്രിമ ബുദ്ധിയും’ പ്രകാശനം കഴിഞ്ഞു.

പനച്ചി ബുക്സ് പ്രസിദ്ധീകരിച്ച dr വിജയകുമാർ നീലകണ്ഠൻ നായർ രചിച്ച ‘അസ്തിത്വ വാദവും കൃത്രിമ ബുദ്ധിയും’ എന്ന കൃതി പ്രകാശനം കഴിഞ്ഞു.
കേരള നിയമസഭാ കാമ്പൗണ്ടിൽ സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ ഭാഷാ പണ്ഡിതനും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡറക്ടറുമായ Dr. എം ആർ തമ്പാൻ എഴുത്തുകാരി ശാന്ത തുളസിധരന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

പുതിയകാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് നിർമ്മിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അഡ്വക്കേറ്റ് വിജയകുമാർ നീലകണ്ഠൻ നായർ രചിച്ച ‘അസ്തിത്വ വാദവും കൃത്രിമ ബുദ്ധിയും’ എന്ന തത്വചിന്താധിഷ്ഠിത ഗ്രന്ഥം പ്രകാശന ചടങ്ങിൽ ശങ്കർ ദേവഗിരി, മടവൂർ ശശി, ലക്ഷ്മി ചങ്ങണാറ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


