
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. എട്ടുപേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 5.45 ഓടെയാണ് അപകടമുണ്ടായത്.
ആറാലുംമൂട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. നെയ്യാറ്റിന്‍കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസും, തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിന്‍കരയിലേക്ക് വന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.



