
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്ക് ശിക്ഷ ലഭിച്ചുവെന്നും കേസിനെ രാഷ്ട്രീയപരമായി കൂട്ടിക്കുഴക്കരുത് എന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു. അതിജീവിതയ്ക്ക് നീതി കിട്ടിയില്ല എന്ന് തോന്നൽ ഉണ്ടെങ്കിൽ അപ്പീൽ പോകാം. എല്ലാ വിധിയിലും എല്ലാവർക്കും പൂർണ്ണ തൃപ്തി ഉണ്ടാകില്ല. നേരിട്ട് തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കുറ്റവിമുക്തനായ കേസിലെ എട്ടാം പ്രതി ദിലീപിന് പിന്തുണയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തിയിരുന്നു. കേസിൽ ദിലീപിന് നീതി കിട്ടിയെന്ന് അടൂർ പ്രകാശ് പറഞ്ഞു. ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും വിധിയിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നുമായിരുന്നു യുഡിഎഫ് കൺവീനറുടെ പ്രതികരണം. അപ്പീലിന് പോകുമെന്ന സർക്കാർ തീരുമാനത്തെ പരിഹസിച്ചുകൊണ്ട്, “സർക്കാരിന് മറ്റു പണിയൊന്നുമില്ലല്ലോ” എന്നും കൺവീനർ കുറ്റപ്പെടുത്തി.



