KeralaNews

കോൺഗ്രസ്സ് പാർട്ടിയിൽ കടന്നുവരാൻ കഴിയാത്ത അവസ്ഥ; ഇ പി ജയരാജൻ

പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ഇ പി ജയരാജൻ. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് വലിയ തെറ്റാണ്. ഇത് കോൺഗ്രസിന്റെ മൂല്യത്തകർച്ചയാണ് കാണിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു പൊതുപ്രവർത്തകന് നീതീകരിക്കാൻ പറ്റാത്ത കുറ്റങ്ങളാണ് എഫ്ഐആറിലും രാഹുൽ നൽകിയ ജാമിയാപേക്ഷയിൽ പോലും പറയുന്നത്. എത്ര ഗുരുതരമായ സ്ത്രീ പീഡനമാണ് കോൺഗ്രസിന്റെ പ്രമുഖ നേതാവ് കാണിച്ചത് എന്നും, ഇത് സ്ത്രീകളെ മുഴുവൻ അപമാനിക്കുന്ന നിലപാടല്ലേ എന്നും ജയരാജൻ ചോദിച്ചു.

ഇത്തരത്തിൽ ഒരു നിലപാട് സ്വീകരിച്ചിട്ട് കോൺഗ്രസ് പാർട്ടിക്ക് അതിനെ ന്യായീകരിക്കാൻ എങ്ങനെ സാധിക്കും? സോണിയാ ഗാന്ധി നയിക്കുന്ന ഒരു പാർട്ടിയിൽ വനിതകൾക്ക് കടന്നുവരാൻ പറ്റുമോ എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. കോൺഗ്രസിന്റെ മുഖപത്രം പോലും ഇതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് പാർട്ടിയുടെ തകർച്ചയുടെ തെളിവാണെന്ന് ജയരാജൻ പറഞ്ഞു.

മാതൃക കാണിക്കേണ്ട രാഷ്ട്രീയ നേതൃത്വം ഇത്രമാത്രം അധഃപതനം കാണിച്ചിട്ടും, ഇതൊന്നും ഒരു പ്രശ്‌നമേ അല്ല എന്ന നിലയിൽ നെഞ്ചു വിരിച്ചു നടക്കുകയാണ്. യൂത്ത് കോൺഗ്രസ് കാണിച്ച ഈ തെറ്റിന് മാറ്റി നിർത്താനോ നടപടി സ്വീകരിക്കാനോ അല്ല കോൺഗ്രസിലെ ഒരു വിഭാഗം ശ്രമിക്കുന്നത്. ഇത് കോൺഗ്രസ് തകർന്ന് നശിച്ചു കഴിഞ്ഞിരിക്കുന്നു എന്നതിൻ്റെ ഉദാഹരണമാണ്. കോൺഗ്രസ് പാർട്ടിക്ക് ഇനി അധഃപതിക്കാനില്ല, അതിന്റെ നാശത്തിന്റെ അവസാനഘട്ടത്തിലേക്ക് പോവുകയാണ് എന്നും ജയരാജൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button