KeralaNews

സിനഗോഗ് തീവെയ്പ്പ് കേസ്; അന്വേഷണം NIA ഏറ്റെടുത്തു

എറണാകുളം കടവുംഭാഗം ജൂതപ്പള്ളിക്ക് മുൻപിൽ തീവെയ്പ്പ് കേസ് ഇനി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കും. തീവ്രവാദ വിരുദ്ധ സേനക്ക് കൊടുക്കാനിരിക്കെയാണ് എൻഐഎ എത്തുന്നത്. കേസിൽ പ്രതിക്കെതിരെ UAPA ചുമത്തിയിരുന്നു.

പുത്തൻകുരിശ് സ്വദേശി എബിൻ പോൾ ആണ് പ്രതി. ഇയാൾ കാറിൽ വന്ന് പെട്രോൾ ഒഴിച്ച് തീ കൊടുക്കുകയായിരുന്നു. പ്രതി തീവ്രവാദ സ്വഭാവമുള്ള ചില ഗ്രൂപ്പുകളിൽ ചാറ്റ് നടത്തിയിട്ടുണ്ട്. ബോസ് എന്ന ടെലഗ്രാമിലെ അക്കൗണ്ട് ഇയാളെ നിയന്ത്രിച്ചിരുന്നു. ക്രിപ്റ്റോ കറൻസി വഴി 2 ലക്ഷം രൂപ ആക്രമണത്തിനുശേഷം കൈപ്പറ്റിയെന്നും പൊലീസ് കണ്ടെത്തി.

പുത്തൻ കുരിശിലെ എബിൻ താമസിച്ച സ്ഥലത്തുനിന്ന് സിന്തറ്റിക് ലഹരികൾ കണ്ടെത്തി. കേസിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് എറണാകുളം ഡിസിപി അരുൺ കെ പവിത്രന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിരുന്നു. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂം തീവെയ്പ്പ് നടത്തിയത് താനാണെന്ന് എബിൻ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button