KeralaNews

വിഷു – ഈസ്റ്റർ അവധി : സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി

വിഷു – ഈസ്റ്റർ അവധി ദിവസങ്ങളോട് അനുബന്ധിച്ച് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി.
ഏപ്രിൽ 9-ാം തിയ്യതി മുതൽ 21-ാം തിയ്യതി വരെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക അധിക സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുകളുണ്ടാകും. നിലവിലുള്ള സർവീസുകൾക്ക് പുറമെയാണ് അധിക സർവീസുകളെന്നും കെഎസ്ആർടിസി അറിയിച്ചു.

ഏപ്രിൽ 9 മുതൽ 21 വരെ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ

1) 19.45 ബെംഗളൂരു – കോഴിക്കോട് സൂപ്പർഫാസ്റ്റ് (കുട്ട മാനന്തവാടി വഴി)
2) 20.15 ബെംഗളൂരു – കോഴിക്കോട് സൂപ്പർഫാസ്റ്റ് (കുട്ട മാനന്തവാടി വഴി)
3) 20.50 ബെംഗളൂരു – കോഴിക്കോട് സൂപ്പർഫാസ്റ്റ് (കുട്ട, മാനന്തവാടി വഴി)
4) 19.15 ബെംഗളൂരു – തൃശ്ശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
5) 17.30 ബെംഗളൂരു – എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
6) 18.30 ബെംഗളൂരു – എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
7) 18.10 ബെംഗളൂരു- കോട്ടയം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
8) 20. 30 ബെംഗളൂരു – കണ്ണൂർ (ഇരിട്ടി, മട്ടന്നൂർ വഴി)
09) 21.45 ബെംഗളൂരു – കണ്ണൂർ (ഇരിട്ടി, മട്ടന്നൂർ വഴി)
10) 19:30 ബെംഗളൂരു – തിരുവനന്തപുരം ( നാഗർകോവിൽ വഴി)
11)19.30 ചെന്നൈ – എറണാകുളം ( സേലം, കോയമ്പത്തൂർ വഴി )
12) 18.45 ബെംഗളൂരു – അടൂർ) (സേലം, കോയമ്പത്തൂർ വഴി)
13) 19.10- ബെംഗളൂരു – കൊട്ടാരക്കര (സേലം, കോയമ്പത്തൂർ)
14) 18.00 ബെംഗളൂരു – പുനലൂർ (സേലം, കോയമ്പത്തൂർ)
15) 18:20 ബെംഗളൂരു – കൊല്ലം (സേലം, കോയമ്പത്തൂർ)
16) 19:10 ബെംഗളൂരു – ചേർത്തല (സേലം, കോയമ്പത്തൂർ)
17) 19:00 ബെംഗളൂരു – ഹരിപ്പാട് (സേലം, കോയമ്പത്തൂർ)

ഏപ്രിൽ 7 മുതൽ 14 വരെ കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അധിക സർവ്വീസുകൾ

  1. 20.45 കോഴിക്കോട് – ബെംഗളൂരു (മാനന്തവാടി, കുട്ട വഴി)
  2. 21.15 കോഴിക്കോട് – ബെംഗളൂരു (മാനന്തവാടി, കുട്ട വഴി)
  3. 21.45 കോഴിക്കോട് – ബെംഗളൂരു (മാനന്തവാടി, കുട്ട വഴി)
  4. 19.45 തൃശ്ശൂർ – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
  5. 17.30 എറണാകുളം – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
    6.18.30 എറണാകുളം – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
  6. 18.10 കോട്ടയം – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി)
  7. 20.10 കണ്ണൂർ – ബെംഗളൂരു (മട്ടന്നൂർ, ഇരിട്ടി വഴി)
  8. 21.40 കണ്ണൂർ – ബെംഗളൂരു – (ഇരിട്ടി, കൂട്ടുപുഴ വഴി)
  9. 18.00 തിരുവനന്തപുരം-ബെംഗളൂരു- (നാഗർകോവിൽ, മധുര വഴി)
    11.19.30 എറണാകുളം ചെന്നൈ – (കോയമ്പത്തൂർ, സേലം വഴി )
  10. 16.20 അടൂർ – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
    13.17.20 കൊട്ടാരക്കര – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി)
  11. 17.30 പുനലൂർ – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി)
  12. 18.00 കൊല്ലം – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
  13. 18.30 ഹരിപ്പാട് – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
  14. 19.00 ചേർത്തല – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )

യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്ന് കെഎസ്ആർടിസി അറിയിച്ചു. ടിക്കറ്റുകൾ www.onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്നതാണെന്ന് കെഎസ്ആർടിസി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button