*വെഞ്ഞാറമൂട്ടിൽ പണിമുടക്ക് ദിനത്തിലെ അക്രമം: എൻജിഒ അസോസിയേഷൻ പ്രതിഷേധിച്ചു:

വെഞ്ഞാറമൂട്ടിൽ പണിമുടക്ക് ദിനത്തിലെ അക്രമം: എൻജിഒ അസോസിയേഷൻ പ്രതിഷേധിച്ചു:
വെഞ്ഞാറമൂട്: ദേശീയ പണിമുടക്ക് ദിനത്തിൽ വാമനപുരം ബ്ലോക്ക് ഓഫീസിൽ ജോലിക്ക് ഹാജരായ വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ അസഭ്യം പറഞ്ഞും, പൊതുഗതാഗത സൗകര്യമില്ലാത്തതിനാൽ വനിത ജീവനക്കാരെ കൊണ്ടുവന്ന കുടുംബാംഗങ്ങളെ കയ്യേറ്റം ചെയ്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പാർട്ടി ക്രിമിനലുൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എൻജിഒ അസോസിയേഷൻ ആവശ്യപ്പെട്ടു.
മേലധികാരി ഉൾപ്പെടെ പണിമുടക്കിയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ജോലി ചെയ്യുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിൽ സെക്രട്ടറി പരാജയപ്പെട്ടു എന്ന് വാമനപുരം ബ്രാഞ്ച് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് എൻജിഒ അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സി.ഷാജി അഭിപ്രായപ്പെട്ടു.
സെക്രട്ടറിയുടെ അഭാവത്തിൽ തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥനെ കണ്ട് ജോലിക്കായി ഓഫീസിൽ ഹാജരായ ജീവനക്കാരെ സംരക്ഷിക്കാത്തതിൽ പ്രതിഷേധം അറിയിക്കുകയും, ആക്രമികൾക്കെതിരെ പോലീസിൽ പരാതി നൽകണമെന്നും ആവശ്യപ്പെട്ടു.
വാമനപുരം ബ്രാഞ്ച് പ്രസിഡണ്ട് ശംഭുമോഹൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.വിജയകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് മാരായ ബി സജിമോൻ എസ് ഷംനാദ്, മരുതൂർ ബിജോയ്, ശ്രീഹർഷദേവ്, ഹർഷകുമാർ, സമീർ അനു രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.