ഇക്കാക്ക കൊല്ലല്ലേ എന്ന് അനിയൻ നിലവിളിച്ചു കരഞ്ഞിട്ടും വിടാതെ ചുറ്റികകൊണ്ട് അടിച്ചുകൊന്നു
തിരുവനന്തപുരം : ഇക്കാക്ക കൊല്ലല്ലേ എന്ന് അനിയൻ നിലവിളിച്ചു കരഞ്ഞിട്ടും വിടാതെ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തിയതാണെന്ന് അഫാൻ മൊഴി നൽകിയതായി വിവരം. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രതിയായ അഫ്ഫാൻ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. താൻ വിഷം കഴിച്ചിട്ടുണ്ടെന്ന് പോലീസിനു മൊഴി നൽകിയതിന് തുടർന്നാണ് അഫ്വാനെ വെഞ്ഞാറമൂട് പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പ്രതിക്ക് യാതൊരുവിധ കൂസലും ഇല്ലെന്നാണ് പോലീസിന്റെ ഭാഷ്യം. സ്വന്തം അമ്മയെയും അനിയനെയും സ്നേഹിച്ച കാമുകിയെയും ബാപ്പയുടെ ഉമ്മയെയും തന്റെ വലിയുപ്പയെയും മൂത്തുമ്മയെയും നിഷ്ഠൂരമായി കൊലപ്പെടുത്തിയിട്ടും ഒരു ഓട്ടോ വിളിച്ച് കൂൾ ആയിട്ടാണ് പ്രതി പോലീസിൽ കീഴടങ്ങിയത്. ഉച്ചയ്ക്ക് അനിയനും ഒന്നിച്ച് കുഴിമന്തി വാങ്ങാൻ പോയതായും റിപ്പോർട്ടുകൾ ഉണ്ട്. അനിയനോട് അഫ്ഫാന് ഭയങ്കര സ്നേഹമായിരുന്നു. പ്രതി സൗമ്യ സ്വഭാവക്കാരൻ ആയിരുന്നു എന്നും അഞ്ച് നേരം പള്ളിയിൽ പോകുന്ന പ്രകൃതക്കാരനായിരുന്നു എന്നും നാട്ടുകാർ പറയുന്നു. എന്നിട്ടും ഈ ചെറുപ്പക്കാരനിൽ നിന്ന് ഇങ്ങനെയൊരു ക്രൂരത എങ്ങനെയുണ്ടായി എന്ന അത്ഭുതത്തിലാണ് നാട്ടുകാരും ബന്ധുക്കളും. പ്രതിയുടെ പിതാവ് വിദേശത്താണ്. പിതാവിന്റെ ബിസിനസുകൾ നഷ്ടത്തിലാണെന്നും തനിക്ക് കാമുകിയെ വിവാഹം കഴിക്കാൻ പറ്റില്ലെന്നുമുള്ള ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും വിവരങ്ങളുണ്ട്