ട്രംപിന്റെ ഗാസ സമാധാന സമിതിയിലേക്ക് ഇന്ത്യക്കും ക്ഷണം

ഡോണള്‍ഡ് ട്രംപിന്റെ ഗാസ സമാധാന സമിതിയിലേക്ക് ഇന്ത്യക്കും ക്ഷണം. വൈറ്റ് ഹൗസാണ് ഇന്ത്യയെ ക്ഷണിച്ച വിവരം എക്‌സിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യ-യു.എസ് ബന്ധം തീരുവയുടെ പേരില്‍ വഷളാവുന്നതിനിടെയാണ് ട്രംപിന്റെ ക്ഷണമെന്നത് ശ്രദ്ധേയമാണ്.
ട്രംപ് അധ്യക്ഷനാവുന്ന സമിതിയില്‍ നേരത്തേ പാകിസ്ഥാനും ക്ഷണം ലഭിച്ചിരുന്നു. അറുപതോളം രാജ്യങ്ങള്‍ക്കാണ് സമാധാന സമിതിയിലേക്ക് ക്ഷണം ലഭിച്ചത്. പലസ്തീനും ഇസ്രയേലിനും സ്വീകര്യമായ രാജ്യം എന്ന നിലയ്ക്കാണ് ഇന്ത്യയെ യുഎസ് കാണുന്നത്. ഇസ്രയേലുമായി തന്ത്രപരമായ പങ്കാളിത്തം പിന്തുടരുന്ന ഇന്ത്യ പലസ്തീനു മാനുഷിക പിന്തുണയും സഹായവും നല്‍കുകയും ചെയ്യുന്നു. ഈജിപ്ത് വഴി ഗാസയിലേക്കു സഹായം അയച്ച രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടിരുന്നു.
വെടിനിര്‍ത്തലിനു ശേഷം ട്രംപിന്റെ ഇരുപതിന സമാധാന പദ്ധതിയുടെ ഭാഗമായിട്ട് ജനുവരി 15നാണ് സമാധാന സമിതി രൂപീകരിച്ചത്. ഗാസയുടെ പുനര്‍നിര്‍മാണത്തിനും ഭരണത്തിനും മേല്‍നോട്ടം വഹിക്കുകയാണ് ലക്ഷ്യം. ഭാവിയില്‍ രാജ്യാന്തര സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനമായും സമാധാന സമിതിയെ മാറ്റാന്‍ ഉദ്ദേശമുണ്ട്.



