modi

  • News

    ‘പശ്ചിമേഷ്യൻ സംഘർഷം ലോകത്ത് കൊവിഡിന് സമാനമായ ആഗോള പ്രത്യാഘാതമുണ്ടാക്കും’ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ

    പശ്ചിമേഷ്യൻ സംഘർഷം കോവിഡ് മഹാമാരിക്ക് സമാനമായ ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേ വിഷയത്തിൽ നേരത്തെ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പുടിന്റെ ഈ പ്രസ്താവന. നിലവിലെ പ്രതിസന്ധി ലോകമെമ്പാടുമുള്ള വിതരണ ശൃംഖലകളെയും വ്യവസായങ്ങളെയും സാരമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംഘർഷം ഉയർത്തുന്ന ആഗോള പ്രത്യാഘാതങ്ങൾ എത്രത്തോളമുണ്ടാകുമെന്ന് പ്രവചിക്കാൻ കഴിയില്ലെന്ന് പുടിൻ പറഞ്ഞു. യുദ്ധത്തിൽ നേരിട്ട് ഏർപ്പെട്ടിരിക്കുന്നവർക്ക് പോലും ഇതിന്റെ ആഴം മുൻകൂട്ടി കാണാൻ സാധിക്കില്ല. ഹൈഡ്രോ കാർബണുകൾ (എണ്ണ, വാതകം), ലോഹങ്ങൾ,…

    Read More »
  • News

    പശ്ചിമേഷ്യൻ സംഘർഷം: രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

    പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഇന്ന് വൈകുന്നേരമാകും സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള നരേന്ദ്ര മോദിയുടെ യോഗം. വീഡിയോ കോൺഫറൻസിലൂടെയാകും യോഗം ചേരുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള തയാറെടുപ്പുകൾ യോഗം വിലയിരുത്തും. ഊർജ പ്രതിസന്ധിയിലടക്കം സംസ്ഥാനങ്ങൾ സ്വീകരിക്കേണ്ട നടപടികളും യോഗത്തിൽ ചർച്ചയാകും. ഒറ്റക്കെട്ടായി പ്രതിസന്ധിയെ നേരിടാനുള്ള ചർച്ചകൾ നടത്തുകയാണ് യോഗത്തിന്റെ അജണ്ട. മുൻകരുതലായി സ്വീകരിക്കേണ്ട നടപടികളും, കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോ എന്ന കാര്യത്തിലും മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ…

    Read More »
  • News

    ട്രംപിന്റെ ഗാസ സമാധാന സമിതിയിലേക്ക് ഇന്ത്യക്കും ക്ഷണം

    ഡോണള്‍ഡ് ട്രംപിന്റെ ഗാസ സമാധാന സമിതിയിലേക്ക് ഇന്ത്യക്കും ക്ഷണം. വൈറ്റ് ഹൗസാണ് ഇന്ത്യയെ ക്ഷണിച്ച വിവരം എക്‌സിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യ-യു.എസ് ബന്ധം തീരുവയുടെ പേരില്‍ വഷളാവുന്നതിനിടെയാണ് ട്രംപിന്റെ ക്ഷണമെന്നത് ശ്രദ്ധേയമാണ്. ട്രംപ് അധ്യക്ഷനാവുന്ന സമിതിയില്‍ നേരത്തേ പാകിസ്ഥാനും ക്ഷണം ലഭിച്ചിരുന്നു. അറുപതോളം രാജ്യങ്ങള്‍ക്കാണ് സമാധാന സമിതിയിലേക്ക് ക്ഷണം ലഭിച്ചത്. പലസ്തീനും ഇസ്രയേലിനും സ്വീകര്യമായ രാജ്യം എന്ന നിലയ്ക്കാണ് ഇന്ത്യയെ യുഎസ് കാണുന്നത്. ഇസ്രയേലുമായി തന്ത്രപരമായ പങ്കാളിത്തം പിന്തുടരുന്ന ഇന്ത്യ പലസ്തീനു മാനുഷിക പിന്തുണയും സഹായവും നല്‍കുകയും ചെയ്യുന്നു. ഈജിപ്ത് വഴി ഗാസയിലേക്കു സഹായം…

    Read More »
  • News

    ‘എയിംസ് കോഴിക്കോട് വേണം, നാല് വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി’ ; മുഖ്യമന്ത്രി പിണറായി വിജയന്‍

    കോഴിക്കോട് എയിംസ് വേണമെന്ന ആവശ്യം പ്രധാനമന്ത്രിയോട് ഉന്നയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു എയിംസിന് നാല് സ്ഥലങ്ങള്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കോഴിക്കോട് എയിംസ് കൊണ്ട് വരാനുള്ള നടപടി വേഗത്തിലാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. ‘കേരളത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിതി എന്നിവയില്‍ കേന്ദ്ര ഇടപെല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.വയനാട് പുനരധിവാസത്തിന് 2221 കോടി അനുവദിക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയോട് ആവര്‍ത്തിച്ചു. ഇത് വായ്പയായി കണക്കാക്കരുത് എന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍…

    Read More »
  • News

    തീരുവ വിഷയത്തില്‍ പരോക്ഷ പരാമർശം; ഡോളറിനെയും പൗണ്ടിനെയും മാത്രം ആശ്രയിക്കേണ്ടതില്ലെന്ന് മോദി

    ചെങ്കോട്ടയില്‍ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ തീരുവ വിഷയത്തില്‍ പരോക്ഷ പരാമർശം നടത്തി മോദി. സ്വന്തം കഴിവിലും വിഭവങ്ങളിലും വിശ്വസിക്കാം. ഡോളറിനെയും പൗണ്ടിനെയും മാത്രം ആശ്രയിക്കേണ്ടതില്ല. ഫൈറ്റർ ജെറ്റുകളുടെ എഞ്ചിനുകൾ ഇവിടെ നിർമ്മിക്കും. സൈബർ സെക്യൂരിറ്റിയിലും സ്വയം പര്യാപ്തത നേടും. കൊവിഡ് വാക്സീനിലൂടെ കോടിക്കണക്കിന് പേരുടെ ജീവൻ രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. വനിത സ്വയം സഹായ സംഘങ്ങൾ അത്ഭുതം സൃഷ്ടിച്ചു. “ആശയങ്ങളുമായി യുവാക്കളേ കടന്നു വരൂ, ” നിങ്ങൾക്ക് ഇവിടെ വലിയ ഇടമുണ്ട്” സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഇവിടെ യാഥാർത്ഥ്യമാക്കണം. എന്തിന് വിദേശ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കണം? സ്വന്തം ആയുധം…

    Read More »
  • News

    നരേന്ദ്രമോദിയെ പുകഴ്ത്തി തരൂരിന്റെ ലേഖനം; പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

    പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍.. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാന ആസ്തിയാണെന്ന് തരൂര്‍. ഊര്‍ജവും ആശയവിനിമയത്തിനുള്ള കരുത്തും കൊണ്ട് നരേന്ദ്രമോദി ബഹുദൂരം മുന്നിലാണെന്നും ദി ഹിന്ദുവില്‍ എഴുതിയ ലേഖനത്തില്‍ തരൂര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ നിലപാടിന് വിരുദ്ധമായുള്ള തരൂരിന്റെ തുടര്‍ പ്രതികരണങ്ങളില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പുകയുന്നതിനിടെയാണ് വീണ്ടും പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ച് തരൂര്‍ രംഗത്തെത്തുന്നത്. ഈ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സ് പേജിലാണ് പങ്കുവച്ചിരിക്കുന്നത്. ദി ഹിന്ദുവിലെഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ശശി തരൂരിന്റെ പ്രതികരണം.. ഓപ്പറേഷന്‍…

    Read More »
Back to top button