
രാഹുൽ ഗാന്ധിയ്ക്ക് കീഴിൽ കോൺഗ്രസ് അഴിമതിയും നുണയും ചൂഷണവും നിറഞ്ഞൊരു പാർട്ടിയായി അധ:പതിച്ചിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ആ പാർട്ടി രാഷ്ട്രീയമായി എത്രമാത്രം തരംതാണിരിക്കുന്നു എന്ന് വ്യക്തമാവുകയാണ്.
രാജ്യത്തെ മറ്റനേകം അമ്മമാരെപ്പോലെ വലിയ ബുദ്ധിമുട്ടുകളും ത്യാഗങ്ങളും സഹിച്ചാണ് ആ അമ്മയും തന്‍റെ മക്കളെ വളർത്തിയതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നിലപാടുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അദ്ദേഹത്തെപ്പോലാകാൻ ശ്രമിക്കുന്ന പുതിയ രാഹുൽമാരും ആ പാർട്ടിയിൽ നിന്നുയർന്ന് വരുന്നുണ്ട്.
അതേ പേരു പോലുമുള്ള തട്ടിപ്പുകാരനായൊരു കേരള എംഎൽഎയാണ് സ്ത്രീകളെ ചൂഷണം ചെയ്യുന്നൊരു വേട്ടക്കാരനെന്ന് ഇപ്പോൾ തുറന്ന് കാട്ടപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയം ഈ കോൺഗ്രസ് തട്ടിപ്പുകാരെക്കാൾ മികച്ചത് അർഹിക്കുന്നുണ്ട്. ഒപ്പം എല്ലാ ഇന്ത്യക്കാരുമെന്നും അദ്ദേഹം സമൂമാധ്യമത്തില്‍ കുറിച്ചു.