Cultural ActivitiesKeralaNationalUncategorizedWorld

രണ്ടാം കേരള പൈതൃക കോൺഗ്രസ് ജനുവരിയിൽ.

രണ്ടാം പൈതൃക കോൺഗ്രസ്
100 പൈതൃക സഭകൾ സംഘടിപ്പിക്കും

തിരുവനന്തപുരം: ∙ തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാം കേരള പൈതൃക കോൺഗ്രസിന്റെ ഭാഗമായി 100 പൈതൃകസഭകൾ സംഘടിപ്പിക്കും.

രണ്ടാം കേരള പൈതൃക കോൺഗ്രസ്സിന് മുന്നോടിയായി തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾച്ചറൽ ഹെറിറ്റേജ് 101 പൈതൃക പരിപാടികൾ പ്രഖ്യാപിച്ചിരുന്നു . അതിൻ്റെ ഭാഗമായി ആറ്റിങ്ങൽ കലാപത്തിന്റെ വാർഷികം, കുളച്ചൽ യുദ്ധവിജയ വാർഷികം എന്നിവ അടുത്തമാസം ആചരിക്കും.

തുടർന്ന് പൈതൃക സർവേ, പൈതൃക യാത്രകൾ, പൈതൃക പ്രദർശനങ്ങൾ, കുടുംബസംഗമങ്ങൾ,പുസ്തക പ്രകാശനങ്ങൾ, എന്നിവ 101 പൈതൃക പരിപാടികളുടെ ഭാഗമായി നടത്തും. പൈതൃക രംഗത്ത് സംഭാവന നൽകിയ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ആദരിക്കും. ഈ രംഗത്ത് സംഭാവന നൽകിയ മൺമറഞ്ഞ വ്യക്തികളെ അനുസ്മരിക്കും.


പൈതൃക സാക്ഷരത ലക്ഷ്യമിട്ട് സ്കൂളുകളിൽ പൈതൃക ക്ലബ്ബുകൾ രൂപീകരിക്കണമെന്നും പൈതൃകം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് തണൽക്കൂട്ടം ഭാരവാഹികൾ കഴി‍ഞ്ഞ വാരം വിദ്യാഭ്യാ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഒന്നാം പൈതൃക കോൺഗ്രസ് അംഗീകരിച്ച കരടു പൈതൃക നയം സംബന്ധിച്ച ശുപാർശകൾ ഉടൻ മുഖ്യമന്ത്രിക്കു കൈമാറും.
തണൽക്കൂട്ടം പ്രസിഡന്റ് സംഗീത് കോയിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സെക്രട്ടറി ആർ. ശശി ശേഖർ സ്വാഗതം പറഞ്ഞു. ചരിത്രകാരൻ പ്രതാപ് കിഴക്കേമഠം രണ്ടാം പൈതൃക കോൺഗ്രസിൻ്റെ കരടുരേഖ അവതരിപ്പിച്ചു. പ്രൊഫ: പ്രസാദ് നാരായണൻ, ശങ്കർ ദേവഗിരി, ആർ. പദ്മകുമാർ, ശംഭുമോഹൻ എന്നിവർ പ്രസംഗിച്ചു. വൈ.നിസാർ നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button