KeralaNews

ഭിന്നശേഷി സംവരണം; വിദ്യാഭ്യാസ മന്ത്രി ഇന്ന് സഭയിൽ പ്രത്യേക പ്രസ്താവന നടത്തും

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ചട്ടം 300 പ്രകാരം വിദ്യാഭ്യാസ മന്ത്രി പ്രത്യേക പ്രസ്താവന നടത്തും. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകൾക്കുകൂടി ബാധകമാക്കാനാണ് സർക്കാർ നീക്കം.

എയ്ഡഡ് ഭിന്നശേഷി സംവരണത്തിൽ സർക്കാരിനുമേൽ ക്രൈസ്തവസഭകൾ സമ്മർദം ശക്തമാക്കിയിരുന്നു. വിഷയത്തിൽ കേരളം സുപ്രിംകോടതിയെ സമീപിച്ചിരുന്നു.ഭിന്നശേഷി സംവരണത്തിന് തസ്തികൾ മാറ്റിവെച്ചതോടെ നായര്‍ സര്‍വീസ് സൊസൈറ്റി സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍‌ സുപ്രീം കോടതി വിധിച്ചിരുന്നു. ഈ വിധി മറ്റു മാനേജുമെന്‍റുകള്‍ക്കും ബാധകമാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.

നിലവിൽ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 6,230 ജീവനക്കാര്‍ താൽക്കാലിക അടിസ്ഥാനത്തിലും 17,729 പേര്‍ ദിവസ വേതന അടിസ്ഥാനത്തിലുമാണ് ജോലിചെയ്യുന്നത്. ഭിന്നശേഷി നിയമനം പൂര്‍ണമാകാത്തതിനാല്‍ ഇവരെ സ്ഥിരപ്പെടുത്താനാകുന്നില്ല. 1538 മാനേജ്‌മെന്റുകൾ 1542 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്. പ്രസ്താവന ഇറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ക്രൈസ്തവ സഭയുടെ പിന്തുണ ലഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button