ഓവര്‍ സൈസ് ടീഷര്‍ട്ടില്‍ കിടിലന്‍ ഫോട്ടോഷൂട്ടുമായി നടി അമല പോള്‍
കഴിഞ്ഞ വര്‍ഷം വീണ്ടും വിവാഹിതയായ നടി അമല പോള്‍ ഫാമിലി ലൈഫ് എന്ജോയ് ചെയ്യുകയാണ്. ഭര്‍ത്താവിനും മകനുമൊപ്പമുള്ള ജീവിതത്തെ കുറിച്ചാണ് കഴിഞ്ഞ കുറച്ച് കാലമായി അമല പറയാറുള്ളത്. ഒപ്പം രസകരമായ ഫോട്ടോസും പങ്കുവെക്കാറുണ്ട്.
്പ്രസവം കഴിഞ്ഞത് മുതല്‍ അത്യാവശ്യം ഗ്ലാമറായിട്ടാണ് അമല ചിത്രങ്ങളെടുത്തിരുന്നത്. ഇതിന്റെ പേരില്‍ വ്യാപകമായ വിമര്‍ശനങ്ങളും നടിയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. വളരെ മോശമായ പ്രതികരണമാണ് പലപ്പോഴും അമലയുടെ ഫോട്ടോസിന് ലഭിച്ചിരുന്നത്
വീണ്ടും ആരാധകരെ പോലും അമ്പരിപ്പിക്കുന്ന പുതിയ ചില ഫോട്ടോസുമായിട്ട് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
വെള്ള നിറമുള്ള ലോംഗ് ടീഷര്‍ട്ട് മാത്രമാണ് അമല ധരിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ള വെള്ളചെരുപ്പുകളും ധരിച്ചിട്ടുണ്ട്. മുടി അഴിച്ചിട്ട് വളരെ സിംപിളായ ലുക്കാണ് നടി പരീക്ഷിച്ചിരിക്കുന്നത്.
ലൂസിഫറിന് ഒടിടിക്ക് കിട്ടിയതെത്ര?, പൃഥ്വിരാജിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു
സാധാരണഗതിയില്‍ വരാറുള്ളത് പോലെ അമലയുടെ ചിത്രങ്ങള്‍ നെഗറ്റീവ് പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ചിലര്‍ പരിഹാസരൂപേണയാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നതും.
‘പാന്റ്സ് ഇടാത്തതില്‍ ഞങ്ങള്‍ അസ്വസ്ഥരാണെന്നാണ്’ ഒരാള്‍ കമന്റിട്ടിരിക്കുന്നത്. ഇതിന് പുറമേ നടിയെ ബോഡിഷെയിമിങ് നടത്തുകയും അധിഷേപിക്കുന്നതുമായ കമന്റുകളാണ് ഫോട്ടോസിന് ലഭിച്ചിരിക്കുന്നത്.
2023 ലാണ് താന്‍ വിവാഹിതയാവുകയാണെന്ന് അമല പോള്‍ എല്ലാവരെയും അറിയിക്കുന്നത്. വളരെ ലളിതമായി വിവാഹം നടത്തി അധികം വൈകാതെ ഗര്‍ഭിണിയായെന്നും നടി പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് അമല ഒരു ആണ്‍കുഞ്ഞിന്റെ അമ്മയാവുന്നത്. മകനൊപ്പം സന്തുഷ്ടയായി ജീവിക്കുന്നതിനൊപ്പം സിനിമയിലും സജീവമാണ് നടി.