Cinema

മമ്മൂട്ടി പടങ്ങൾക്ക് നിലവാരമുണ്ട്, ചിലർ വട്ടപ്പൂജ്യം; മോഹൻലാലിന് ഉപദേശം നല്‍കി ഫാദർ ജോസഫ്

തുറന്നു പറച്ചിലുകളിലൂടെയും നിലപാടുകളിലൂടെയും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയ ആളാണ് ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍. ഇപ്പോഴിതാ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് ഫാദര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മോഹന്‍ലാല്‍ അടുത്ത കാലത്ത് സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത പടങ്ങളാണ് ചെയ്യുന്നത്. പക്ഷേ മമ്മൂട്ടി പടങ്ങള്‍ നിലവാരത്തില്‍ താഴുന്നില്ലെന്നും ജോസഫ് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.

‘മോഹന്‍ലാല്‍ അടുത്ത കാലത്ത് സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത പടങ്ങളാണ് ചെയ്യുന്നത്. പക്ഷേ മമ്മൂട്ടി പടങ്ങള്‍ നിലവാരത്തില്‍ താഴുന്നില്ല. ഒരു നിലവാരവും ഇല്ലാത്ത പടങ്ങളാണ് മോഹന്‍ലാല്‍ ചെയ്യുന്നത്. വലിയൊരു മനുഷ്യനാണ് അദ്ദേഹം. ഇത്തരം മോശം പടങ്ങളില്‍ അഭിനയിക്കാന്‍ പോകരുത്’, എന്നാണ് ജോസഫ് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞത്. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എമ്പുരാന്‍ വരുന്നുണ്ടല്ലോന്ന ചോദ്യത്തിന്, ‘കാണുമ്പോള്‍ അറിയാം. എല്ലാം ഭയങ്കരമാണെന്ന് പറയും. കാണുമ്പോള്‍ പലതും വട്ടപ്പൂജ്യം. മോഹന്‍ലാലിനെ ഇഷ്ടമാണ്. പക്ഷേ ഈയിടെ ഇറങ്ങിയ പടങ്ങളെല്ലാം അദ്ദേഹത്തിന്റെ നിലവാരത്തെ വളരെയധികം കുറച്ചു കഴിഞ്ഞു, എന്ന് ഫാദര്‍ പറഞ്ഞു. ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് പടങ്ങളിലൊന്ന് മമ്മൂട്ടിയുടെ തനിയാവര്‍ത്തനവും മറ്റൊന്ന് മോഹന്‍ലാലിന്റെ കിലുക്കം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിക്കും മോഹന്‍ലാലിനും ജോസഫ് പുത്തന്‍പുരയ്ക്കല്‍ ഉപദേശവും നല്‍കുന്നുണ്ട്. ‘മമ്മൂട്ടിക്ക് നല്ല അഭിനയം ഉണ്ട്. തരംതാഴ്ന്ന റോളുകളില്‍ അഭിനയിക്കരുത്. നല്ല നിലവാരത്തില്‍ തന്നെ നില്‍ക്കണം. മോഹന്‍ലാല്‍ എടുക്കുന്ന പടങ്ങള്‍ സെലക്ടീവ് ആകണം. പ്രതീക്ഷ നല്‍കിയിട്ട് വട്ടപ്പൂജ്യം ആകരുത്’, എന്നും ജോസഫ് പുത്തന്‍പുരയ്ക്കല്‍

അതേസമയം, എമ്പുരാന്‍ ആണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. മാര്‍ച്ച് 27ന് ചിത്രം തിയറ്ററുകളില്‍ എത്തും. ബസൂക്കയാണ് മമ്മൂട്ടിയുടേതായി വരാനിക്കുന്നത്. ഏപ്രിലില്‍ ചിത്രം തിയറ്ററുകളില്‍ എത്തും. കൂടാതെ ഇരു നടന്മാരുടെ നിരവധി സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

വീട് എങ്ങനെ നോക്കി നടത്തുന്നു എന്നതാണ് പ്രധാനം, എനിക്കതാെരു കുറവായി തോന്നിയിട്ടില്ല’; കാവ്യ മാധവൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button