രാഹുല്‍ ഗാന്ധിയെ വിരട്ടി തരൂര്‍, തരൂരിനൊപ്പം പ്രമുഖ യുവ നേതാവും പുറത്തേക്ക്
കഴിഞ്ഞ ദിവസം ഐഐസിസി നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശശി തരൂര്‍ എംപിയെ അനുനയിക്കാന്‍ കഴിയാതെ ദേശീയ നേതൃത്വം. സോണിയാഗന്ധിയുടെ വസതിയില്‍ രാഹുല്‍ ഗാന്ധിയാണ് തരൂരിനെ ചര്‍ച്ചയ്ക്ക് വിളിച്ചതെങ്കിലും പിന്നീട് കെസി വേണുഗോപാലും, ദേശീയ അധ്യക്ഷന്‍ മല്ലിഖാര്‍ജ്ജുന ഖാര്‍ഖെയും പങ്കെടുത്തു. ശശി തരൂരിനെ അനുനയിപ്പിക്കാന്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും ശ്രമിച്ചെങ്കിലും പാര്‍ട്ടിയില്‍ നിന്നും നേതൃത്വത്തില്‍ നിന്നും തനിക്ക് ഉണ്ടായ ദുരനുഭവങ്ങളുടെ കെട്ടുകള്‍ ശശി തരൂര്‍ ഇവരുടെ മുന്നില്‍ അഴിക്കുകയും ചില സമയത്ത് അമര്‍ശം പ്രകടിപ്പിക്കുകയും ചെയ്തു.
ഇതിന് ശേഷമാണ് രാഹുല്‍ ഗാന്ധി കെ വേണുഗോപാലിനെയും മല്ലിഖാര്‍ജ്ജുന ഖാര്‍ഖെയേയും വിളിപ്പിക്കുന്നത്. ഇരുവരുടെ മുന്നിലും നിലപാട് മയപ്പെടുത്താല്‍ ശശി തരൂര്‍ തയ്യാറായിരുന്നില്ല.
ശശി തരൂര്‍ കുറച്ചെങ്കിലും അയഞ്ഞത് ഖാര്‍ഖെയോട് മാത്രമായിരുന്നു. തന്റെ നിലപാടുകള്‍ വസ്തുതയാണെന്നും താന്‍ ലേഖനത്തിലൂടെയും തന്റെ നിലപാട് മാത്രമാണ് വ്യക്തമാക്കിയതെന്നും താന്‍ ഇതിന് മുമ്പും തന്റെ നിലപാട് വ്യക്തമാക്കിയതാണെന്നും ശശി തരൂര്‍ തുറന്നടിച്ചു. എന്നാല്‍ തന്റെ ലേഖനം വന്നതിന് ശേഷം തനിക്ക് നേരിടേണ്ടിവന്ന കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തന്നോട് കാട്ടുന്ന അവഗണനയും ശശി തരൂര്‍ വ്യക്തമാക്കി. തന്നോട് ചില നേതാക്കള്‍ പെരുമാറുന്നത് പേരെടുത്ത് പറയാതെ ശശി തരൂര്‍ വിമര്‍ശിക്കുകയും ചെയ്തു.
എന്നാല്‍ കേരളത്തില്‍ യുവാക്കളുടെ ഇടയില്‍ ശശി തരൂരിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. പ്രൊഫഷണല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഭൂരിഭാഗവും ശശിതരൂരിനെ അനുകൂലിക്കുന്നവരാണ്. കെഎസ് ശബരീനാഥന്‍ അടക്കമുള്ള യുവ നേതാക്കളും ശശി തരൂരിനെ അനുകൂലിക്കുന്നവരാണ്.അതൊകൊണ്ട് തന്നെ ശശി തരൂരിനെ പാര്‍ട്ടി കൈവിട്ടാല്‍ അത് കേരളത്തിലും ദേശീയതലത്തിലും കനത്ത തിരിച്ചടിയാണ് ഉണ്ടാവുക. മാത്രമല്ല സശി തരൂരിനെ അനുകൂലിച്ച് മുസ്‌ളിംലീഗും രംഗത്ത് വന്നത് തരൂരിനുള്ള പിന്തുണ വ്യക്തമാക്കുന്നതണ്. ശശി തരൂര്‍ ഒരുബാധ്യത എന്ന തരത്തിലാണ് ലേഖനം വന്നതിന് പിന്നാലെ പല നേതാക്കളും പ്രതികരിച്ചത്. ശശി തരൂരിന് ബിജെപി ദേശീയ നേതൃത്വം ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം അത് നിരസിച്ചെങ്കിലും കേന്ദ്ര ക്യാബിനറ്റ് പദവിയുള്ള മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി തരൂരിന് പിന്നാലെ തന്നെയുണ്ട്.