waqf board

  • News

    വഖഫ് ബോര്‍ഡില്‍ അമുസ്‌ലിം അംഗങ്ങളുടെ നിയമനം; ഹൈക്കോടതിയില്‍ യൂ ടേണടിച്ച് സംസ്ഥാന സര്‍ക്കാര്‍

    വഖഫ് ബോര്‍ഡില്‍ അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്നതില്‍ ഹൈക്കോടതിയില്‍ യൂ ടേണടിച്ച് സംസ്ഥാന സര്‍ക്കാര്‍. വഖഫ് നിയമം അനുസരിച്ച് അമുസ്‌ലിങ്ങളെ നിയമിക്കും എന്ന നിലപാടാണ് സര്‍ക്കാര്‍ തിരുത്തിയത്. നിയമനം സുപ്രീംകോടതി വിധിക്ക് ശേഷം മാത്രമേ നടത്തൂവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഒഴിവ് നികത്തുന്നതില്‍ സര്‍ക്കാര്‍ ആറാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വഖഫ് നിയമത്തിന്റെ പതിനാലാം വകുപ്പ് അനുസരിച്ച് അമുസ്‌ലിം അംഗങ്ങളെ നിയമിക്കും എന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇതില്‍ നിന്നാണ് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ നിലപാട് മാറ്റം. വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളിലെ…

    Read More »
  • Uncategorized

    മുഖ്യമന്ത്രി പറഞ്ഞത് കള്ളം ; ബിജെപി നിലപാടിന് തുല്യം; ടാറ്റയിലും വഖഫിലും മുഖ്യമന്ത്രിയെ തള്ളി സിപിഎം

    മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ കുറിച്ചും വഖഫ് ബോര്‍ഡിലെ അമുസ്‌ലിം നിയമനത്തെ കുറിച്ചും പറഞ്ഞത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സിപിഎം. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ് പറഞ്ഞു. അമുസ്‌ലിംകളായ ആളുകളെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തും എന്ന നിലപാടാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഇന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ടാറ്റ കമ്പനി കേരളത്തില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്നും കൂടിക്കാഴ്ചയുടെ ഫോട്ടോ അടക്കം പുറത്തുവന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനാണ് പി. രാജീവിന്റെ…

    Read More »
  • News

    ഇതര മതസ്ഥരെ വഖഫ് ബോര്‍ഡില്‍ വെക്കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടില്ല; പിഎംഎ സലാം

    വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണം തള്ളി മുസ്ലിം ലീഗ്. ബോര്‍ഡിന് കോടതി നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ സര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്കൊപ്പം ഒത്തുകളിക്കുന്നുവെന്ന പിണറായിയുടെ ആരോപണം തെറ്റാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പ്രതിപക്ഷ നേതാവ് കള്ളംപറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രണ്ട് ഇതര മതസ്ഥരെ വഖഫ് ബോര്‍ഡില്‍ വെക്കാം എന്ന് കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. വഖഫ് ബോര്‍ഡിനെ സംബന്ധിച്ച് കേരള ഹൈക്കോടതിയില്‍ നാല് കേസുകളാണുള്ളത്. ഷിയാ സമുദായം തങ്ങളുടെ പ്രതിനിധിയെ വെച്ചിട്ടില്ല എന്ന് പറഞ്ഞ കേസുണ്ട്. ബോറ സമുദായം…

    Read More »
  • News

    വഫഫ് ബോർഡ് പുനഃസംഘടന: സർക്കാർ നിലപാട് ലീ​ഗ് അംഗീകരിക്കുന്നുണ്ടോ? വിമർശനവുമായി CPIM

    വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഐഎം. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറിന്റെ ഹർജിയിലെ ആവശ്യത്തിലാണ് സർക്കാർ നിലപാടെടുത്തതെന്ന് വിമർശനം. സർക്കാർ നിലപാട് അംഗീകരിക്കുന്നുണ്ടോയെന്ന് ലീഗ് ജനങ്ങളോട് പറയണമെന്ന് സിപിഐഎം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മുസ്ലീം ലീഗിനെ പിന്തുണയ്ക്കുന്ന സമുദായ സംഘടനകളും നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. യു.ഡി.എഫ്‌ സർക്കാർ ന്യൂനപക്ഷങ്ങളോടും കേരളത്തിലെ മതനിരപേക്ഷ സമൂഹത്തോടും കടുത്ത വഞ്ചനയാണ്‌ കാണിച്ചിട്ടുള്ളതെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. യു.ഡി.എഫ്‌ സർക്കാർ അധികാരത്തിലെത്തിയ ശേഷം എടുക്കുന്ന നയപരമായ ഓരോ നിലപാടിലും സംഘപരിവാർ അജണ്ട തെളിഞ്ഞ്‌ തന്നെ കാണാമെന്ന് വിമർശനം.…

    Read More »
Back to top button