News

ആറ്റുകാൽ പൊങ്കാല ; മാർച്ച് 13ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടർ

തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പൊങ്കാല നടക്കുന്ന മാർച്ച് 13ന് തിരുവനന്തപുരം ജില്ലയിൽ ജില്ലാകളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ,​ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അന്നേദിവസം അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു.

മാ​ർ​ച്ച് 5​ന് ​രാ​വി​ലെ​ 10​ന് ​കാ​പ്പു​കെ​ട്ടി​ ​കു​ടി​യി​രു​ത്തു​ന്ന​തോ​ടെ.യാണ്​ ആ​റ്റു​കാ​ൽ​ ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​പൊ​ങ്കാ​ല​ ​മ​ഹോ​ത്സ​വത്തിന് തുടക്കമാകുന്നത്.​ 14​ന് ​രാ​ത്രി​ 10​ന് ​കാ​പ്പ​ഴി​ക്കു​ന്ന​തോ​ടെ​ ​ഉ​ത്സ​വം​ ​സ​മാ​പി​ക്കും.​ 13​നാ​ണ് ​പൊ​ങ്കാല 5​ന് ​വൈ​കി​ട്ട് 6​ന് ​ക​ലാ​പ​രി​പാ​ടി​ക​ൾ​ ​ച​ല​ച്ചി​ത്ര​താ​രം​ ​ന​മി​താ​ ​പ്ര​മോ​ദ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും. അ​ഞ്ചാം​ ​ഉ​ത്സ​വ​ദി​ന​മാ​യ​ ​മാ​ർ​ച്ച് 9​ന് ​ന​ട​ൻ​ ​ജ​യ​റാ​മി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​ഞ്ചാ​രി​ ​മേ​ളം​ ​ക്ഷേ​ത്ര​ന​ട​യി​ൽ​ ​ന​ട​ക്കും.​ 101​ൽ​ ​പ​രം​ ​വാ​ദ്യ​ക​ലാ​കാ​ര​ന്മാ​ർ​ ​അ​ണി​നി​ര​ക്കും.​ ​

6​ന് ​രാ​ത്രി​ 10​ന് ​’​അം​ബ​’​യി​ൽ​ ​ച​ല​ച്ചി​ത്ര​താ​രം​ ​ജ​യ​രാ​ജ് ​വാ​ര്യ​രും​ ​പി​ന്ന​ണി​ഗാ​യ​ക​ൻ​ ​ക​ല്ല​റ​ ​ഗോ​പ​നും​ ​ന​യി​ക്കു​ന്ന​ ​മ​ധു​ര​സം​ഗീ​ത​ ​രാ​ത്രി,​ 7​ന് ​വൈ​കി​ട്ട് 6.30​ന് ​എ.​ഡി.​ജി.​പി​ ​ശ്രീ​ജി​ത്ത് ​ന​യി​ക്കു​ന്ന​ ​സം​ഗീ​ത​സ​ന്ധ്യ,​ 10​ന് ​ഡോ.​ ​മ​നോ​യു​ടെ​ ​ഇ​സൈ​ ​മ​ഴൈ,​ 9​ന് ​പി​ന്ന​ണി​ഗാ​യ​ക​ൻ​ ​ഹ​രി​ശ​ങ്ക​ർ​ ​ന​യി​ക്ക​ന്ന​ ​മെ​ഗാ​ ​ബാ​ൻ​ഡ്,​ 10​ന് ​രാ​ത്രി​ 10​ന് ​അ​തു​ൽ​ ​ന​റു​ക​ര​ ​ന​യി​ക്കു​ന്ന​ ​നാ​ട​ൻ​പാ​ട്ടു​ക​ൾ,​ 11​ന് ​ന​ടി​മാ​രാ​യ​ ​പ​ദ്മ​പ്രി​യ,​ ​മി​യ,​ ​പ്രി​യ​ങ്കാ​നാ​യ​ർ​ ​എ​ന്നി​വ​ർ​ ​ന​യി​ക്കു​ന്ന​ ​താ​ളം​മേ​ള​ ​മെ​ഗാ​ഷോ​ ​തു​ട​ങ്ങി​യ​ ​ക​ലാ​പ​രി​പാ​ടി​ക​ളു​ണ്ടാ​കും. മൂ​ന്നാം​ ​ഉ​ത്സ​വ​ദി​വ​സ​മാ​യ​ 7​ന് ​രാ​വി​ലെ​ 9.15​ന് ​കു​ത്തി​യോ​ട്ട​ ​വ്ര​തം​ ​ആ​രം​ഭി​ക്കും.​ 9​-ാം​ ​ഉ​ത്സ​വ​ദി​വ​സ​മാ​യ​ 13​ന് ​രാ​വി​ലെ​ 10.15​നാ​ണ് ​പൊ​ങ്കാ​ല​യ്ക്ക് ​അ​ടു​പ്പ്‌​വെ​ട്ട്.​ ​ഉ​ച്ച​യ്ക്ക് 1.15​ന് ​നി​വേ​ദ്യം.​ ​രാ​ത്രി​ 7.15​ന് ​കു​ത്തി​യോ​ട്ടം,​ 11.15​ന് ​പു​റ​ത്തെ​ഴു​ന്ന​ള്ളി​പ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button