traffic restriction
-
News
കാലടി പാലം അറ്റകുറ്റപ്പണി ഇന്നു രാത്രി മുതല്‍; 10 മുതല്‍ രാവിലെ ആറുവരെ വാഹനം കടത്തി വിടില്ല, അറിയാം ബദൽ വഴികൾ
കാലടിയിലെ നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ഇന്ന് രാത്രി ആരംഭിക്കും. 14 വരെ രാത്രികളിലാണ് പണികള്‍. ഈ ദിവസങ്ങളില്‍ 11-ാം തീയതി ഒഴികെ രാത്രി 10 മുതല്‍ രാവിലെ ആറുവരെ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കും. കര്‍ക്കടക വാവ് പ്രമാണിച്ച് 11ന് രാത്രി പാലത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകില്ലെന്ന് മനോജ് മൂത്തേടന്‍ എംഎല്‍എ അറിയിച്ചു. മറ്റു ദിവസങ്ങളില്‍ രാത്രി നിരോധന സമയത്ത് അങ്കമാലി ഭാഗത്ത് നിന്ന് എംസി റോഡ് വഴി പോകേണ്ട വലിയ വാഹനങ്ങള്‍ ആലുവ- പെരുമ്പാവൂര്‍ വഴിയും പെരുമ്പാവൂരില്‍ നിന്ന് തിരികെ ഇതേവഴിയും പോകണം.…
Read More » -
News
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; താമരശ്ശേരി ചുരത്തിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം
ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിൽ ഇന്നു ( തിങ്കളാഴ്ച) മുതൽ ഗതാഗത നിയന്ത്രണം. 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റൽ, അറ്റകുറ്റപ്പണി എന്നിവ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനു വാഹനങ്ങൾ യാത്ര രാവിലെ എട്ടിന് മുന്നെയും വൈകീട്ട് ആറിന് ശേഷവുമായി ക്രമീകരിക്കണമെന്നും അധികൃതർ അറിയിച്ചു.
Read More »