SCHOOL HOLIDAY

  • News

    ആലപ്പുഴയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല

    ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗനവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. മഴ കുറഞ്ഞതോടെ ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ നേരിയ ആശ്വാസം ഉണ്ടായിരിക്കുകയാണ്. കയറിയ വെള്ളം മിക്കയിടത്തും ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും ജനങ്ങളുടെ ദുരിതം മാറിയിട്ടില്ല. മഴ കുറഞ്ഞതോടെ കുട്ടനാട്…

    Read More »
  • News

    ‌കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

    കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളെ 10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി,എറണാകുളം,തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂരിൽ പ്രൊഫെഷണൽ കോളജുകൾക്ക് അവധി ബാധകമല്ല. കനത്ത മഴയുടെ സാഹചര്യത്തിൽ കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. തിയറി, പ്രാക്ടിക്കൽ, വൈവ ഉൾപ്പെടെയുള്ള പരീക്ഷകളാണ് മാറ്റിയത്. കേരള സർവകലാശാല പഠനവകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ടാണ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. നാളെ 9 ജില്ലകളിൽ ഓറഞ്ച്…

    Read More »
  • News

    മഴ; സംസ്ഥാനത്തെ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

    കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ (05-08-2026) അവധി നൽകിയത്. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. ആലപ്പുഴ, വയനാട് ജില്ലകളിൽ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി നൽകി ജില്ലാ കളക്ടർ ഷാജി വി നായർ ഉത്തരവിറക്കി. പത്തനംതിട്ടയിൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും…

    Read More »
  • News

    സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

    സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് അവധി. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വയനാട് ജില്ലയിലെ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും, റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും…

    Read More »
  • News

    കനത്ത മഴ തുടരുന്നു ; വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

    വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ നാളെയും ( ഓഗസ്റ്റ് 01 ശനിയാഴ്ച ) അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷല്‍ ക്ലാസുകള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി ബാധകമല്ല. സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുകയാണ്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്…

    Read More »
  • News

    വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

    വയനാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. വയനാട്ടില്‍ നാളെയും കേന്ദ്രകാലാവസ്ഥ വകുപ്പ് തീവ്രമഴ മുന്നറിയിപ്പ് ( ഓറഞ്ച് അലര്‍ട്ട് ) പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ച്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, റസിഡന്‍ഷ്യല്‍ കോളജുകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചിരുന്നു.

    Read More »
  • News

    ഫിഫ ഫുട്ബോൾ ഫൈനൽ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

    ഫിഫ ഫുട്ബോൾ ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (തിങ്കൾ) അവധി നൽകാൻ മുഖ്യമന്ത്രി വി ഡി സതീശൻ നിർദേശിച്ചു. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. ഉത്തരവ് ഉടൻ പുറത്തിറങ്ങും. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി തന്റെ ഫോണിൽ നിരന്തരമായി അവധി നൽകണം എന്നാവശ്യപ്പെട്ട് ഫോൺ കോളുകൾ വന്നുകൊണ്ട്…

    Read More »
  • News

    ഷിഗെല്ല വ്യാപനത്തില്‍ കര്‍ശന ജാഗ്രത; കൂടുതല്‍ പരിശോധനാഫലങ്ങള്‍ ഇന്ന്

    വയനാട്ടില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന ജാഗ്രത പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. വയനാട് ബത്തേരിയില്‍ നിലവില്‍ എട്ടുപേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കൂടുതല്‍ പേര്‍ രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്. ഷിഗെല്ല രോഗബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ് അറിയിക്കുമ്പോഴും, കൂടുതല്‍ പേര്‍ ചികിത്സ തേടുന്നതും, രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നതും ആശങ്ക ഉണ്ടാക്കുന്നുണ്ട്. വിദഗ്ധ പരിശോധനയ്ക്ക് അയച്ച കൂടുതല്‍ പരിശോധനാഫലങ്ങള്‍ ഇന്ന് ലഭിച്ചേക്കും. ആദ്യഘട്ടത്തില്‍ 21 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ എട്ടുപേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 13 പേരുടെ സാംപിള്‍ ഫലങ്ങള്‍ കൂടി വരാനുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നുണ്ടെന്നും…

    Read More »
  • News

    ഉഷ്ണ തരം​ഗ മുന്നറിയിപ്പ് : തൃശൂർ, കൊല്ലം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

    ഉഷ്ണ തരം​ഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂളുകൾ, കോളജുകൾ (പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (24-04-26) അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഏപ്രിൽ 23, 24 തിയതികളിൽ ഉഷ്ണതരംഗ സാധ്യതക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും ജില്ലയിലെ താപനില 40°C വരെ ഉയരാനുള്ള സാധ്യത മുന്നറിയിപ്പുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നത്. സ്ഥാപനങ്ങൾക്ക് അത്യാവശ്യസാഹചര്യങ്ങളിൽ ഓൺലൈനായി ക്ലാസ്സുകൾ നടത്താവുന്നതാണ്. സർവകലാശാലകൾ/ബോർഡുകൾ,…

    Read More »
  • Kerala

    കണിയാമ്പറ്റയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്താൻ ശ്രമം തുടരുന്നു; വിദ്യാലയങ്ങള്‍ക്ക് അവധി

    വയനാട്ടിലെ കണിയാമ്പറ്റയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുന്നു. തെര്‍മല്‍ ഡ്രോണുകളും കാമറ ട്രാപ്പുകളും റെഡിയാക്കിയിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ അഞ്ചുവീതം വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് കടുവയെ കണ്ടെത്തി കാട്ടിലേക്ക് തുരത്താനാണ് ശ്രമം നടത്തുന്നത്. കൂടു സ്ഥാപിക്കാനും മയക്കുവെടി വെക്കാനുള്ള ഉത്തരവും വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. മറ്റു മാര്‍ഗമില്ലെങ്കില്‍ മയക്കുവെടി വെക്കാനാണ് തീരുമാനം. അഞ്ചു വയസ്സു പ്രായമുള്ള ആണ് കടുവയാണ് ജനവാസ മേഖലയില്‍ ഇറങ്ങിയിട്ടുള്ളത്. ഇന്നലെ രാത്രി ചീക്കല്ലൂരിലെ വയലില്‍…

    Read More »
Back to top button