school bus

  • News

    സ്കൂൾ ബസുകളിൽ മിന്നൽ പരിശോധന; 34 വാഹനങ്ങൾക്ക് പിടി വീണു, പിഴയിട്ടത് 57,250 രൂപ

    കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം എൻഫോഴ്സ്മെന്‍റ് ആർടിഒ ബിജു ഐസക്കിന്‍റെ നേതൃത്വത്തിൽ സ്കൂൾ ബസുകളിൽ മിന്നൽ പരിശോധന നടത്തി. കാക്കനാട്, കളമശ്ശേരി, ഇടപ്പള്ളി മേഖലകളിൽ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 34 വാഹനങ്ങൾക്കെതിരെ ചലാൻ തയ്യാറാക്കുകയും ആകെ 57,250 രൂപ പിഴ ചുമത്തുകയും ചെയ്തു. ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, നികുതി അടയ്ക്കാതിരിക്കൽ, ഫസ്റ്റ് എയ്ഡ് ബോക്സിന്‍റെയും ഫയർ എക്സ്റ്റിംഗുഷറിന്‍റെയും അഭാവം, ഡ്രൈവർമാർ യൂണിഫോം ധരിക്കാതിരിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, അറ്റൻഡറുടെ അഭാവം തുടങ്ങിയ ക്രമക്കേടുകളാണ് പരിശോധനയിൽ…

    Read More »
  • News

    തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ വന്‍ തീപിടുത്തം; 3 ബസുകൾ കത്തിനശിച്ചു

    തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ വന്‍ തീപിടുത്തം. തുണ്ടത്തില്‍ ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസുകള്‍ക്കാണ് തീപിടിച്ചത്. മൂന്ന് സ്‌കൂള്‍ ബസുകള്‍ പൂര്‍ണമായി കത്തിനശിച്ചു. ബസ് ആരോ കത്തിച്ചതായി സംശയിക്കുന്നതായി സ്‌കൂള്‍ സെക്യൂരിറ്റി ട്വന്റിഫോറിനോട് പറഞ്ഞു. ഫയര്‍ ഫോഴ്‌സെത്തി തീ നിയന്ത്രണ വിധേയമാക്കി. ടെമ്പോ ട്രാവലര്‍ മറ്റ് ബസുകളിലേക്ക് ഇടിച്ചുകയറിയ നിലയിലാണെന്നും ഇതാണ് അട്ടിമറി സംശയിക്കാന്‍ കാരണമെന്നുമാണ് സ്‌കൂള്‍ സെക്യൂരിറ്റി പറയുന്നത്. മൂന്ന് ബസുകള്‍ പൂര്‍ണമായും ഒരു ബസ് ഭാഗികമായും കത്തി. ആകെ അഞ്ച് വാഹനങ്ങളാണ് പാര്‍ക്ക്…

    Read More »
  • News

    ഇടുക്കിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു, ഒരു കുട്ടിക്കു പരിക്ക്

    ഇടുക്കിയില്‍ സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ത്ഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്. സ്‌കൂള്‍ മുറ്റത്തു വെച്ചാണ് അപകടമുണ്ടായത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. തടിയമ്പാട് സ്വദേശിയായ ഹെയ്‌സല്‍ ബെന്‍ ബസില്‍ സ്‌കൂളിലെത്തി. ബസില്‍ നിന്നും ഇറങ്ങി ക്ലാസിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. തൊട്ടു പിന്നിലുണ്ടായിരുന്ന ബസ് കുട്ടിയെ കാണാതെ മുന്നിലേക്ക് എടുത്തു. ഇടിയേറ്റു താഴെ വീണ കുട്ടിയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഇനയ തെഹ്‌സിന്‍ എന്ന കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടി സംഭവസ്ഥലത്തുവെച്ചു തന്നെ…

    Read More »
  • News

    സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ചു; പ്രതിശ്രുത വധു മരിച്ചു, അപകടം ബാങ്കില്‍ ജോലി ലഭിച്ച ഉടന്‍

    ശാസ്താംകോട്ടയില്‍ സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ട സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ തൊടിയൂര്‍ സ്വദേശി എ അഞ്ജന (25) ആണ് മരിച്ചത്. ഒക്ടോബര്‍ 19നായിരുന്നു വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. തൊടിയൂര്‍ ശാരദാലയം വീട്ടില്‍ ബി മോഹനന്റെയും ടി അജിതയുടെയും മകളാണ് അഞ്ജന. ഇന്ന് രാവിലെ 9.45ന് ശാസ്താംകോട്ട ഭരണിക്കാവ് പുന്നമുട് ജങ്ഷനിലാണ് അപകടം. സ്‌കൂട്ടറില്‍ ബാങ്കിലേക്ക് പോവുകയായിരുന്ന അഞ്ജനയെ ഇടിച്ച സ്‌കൂള്‍ ബസ് ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍…

    Read More »
Back to top button