sanction
-
News
മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹ്മാനെതിരെ വിജിലൻസ് അന്വേഷണം, ഗവർണറുടെ അനുമതി തേടാൻ സർക്കാർ
ലയണൽ മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് അനുമതി തേടാൻ സർക്കാർ. ഗവർണർക്ക് റിപ്പോർട്ട് നൽകും. മുൻ മന്ത്രിയാണെന്നതിനാലാണ് ഗവർണറുടെ അനുമതി തേടുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. വിജിലൻസ് അന്വേഷണത്തിനും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിനുമുള്ള റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം സർക്കാരിന് കൈമാറിയിട്ടുണ്ട്. വി. അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. മതിയായ ടെൻഡർ നടപടികളോ സുതാര്യതയോ പാലിക്കാതെയാണ് ‘റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി’യെ ലയണൽ…
Read More »