Sabarimala

  • News

    ശബരിമലയിലേക്ക് മിൽമയുടെ നെയ്യ് ഇനി വേണ്ട; പുറത്തുനിന്ന് നെയ്യ് വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

    ശബരിമലയിൽ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അരവണ നിർമാണത്തിനായി ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോ​ഗിക്കും. ഇത് ശുദ്ധീകരിക്കാൻ ബോർഡിന് ശബരിമലയിൽ പ്ലാന്റ് ഉണ്ടെന്നും ബോർഡ് വ്യക്തമാക്കി. മിൽമ വിതരണം ചെയ്ത നെയ്യ് വഴിമധ്യേ മാറ്റി ​ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിച്ചതിൽ അന്വേഷണം നടക്കുകയാണ്. വിപണിയിൽ ലിറ്ററിന് 720 രൂപ വിലയുള്ള മിൽമ നെയ്യ് ലിറ്ററിന് 540 രൂപ നിരക്കിൽ 1,70,000 ലിറ്റർ ശബരിമലയിലും പമ്പയിലും ലഭ്യമാക്കാനായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡും മിൽമയും തമ്മിൽ കരാറുണ്ടായിരുന്നത്. മിൽമ…

    Read More »
  • News

    ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി.ബിജുവിന്‍റെ സ്ഥലംമാറ്റത്തിന് ഹൈക്കോടതി അനുമതി

    ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി.ബിജുവിന്‍റെ സ്ഥലംമാറ്റത്തിന് ഹൈക്കോടതി അനുമതി. പി.എസ്.ശാന്തകുമാറിനെ എക്സിക്യൂട്ടീവ് ഓഫീസറായി നിയമിക്കുന്നതിനാണ് അനുമതി. ശബരിമല എക്സിക്യുട്ടീവ് ഓഫിസര്‍ ഒ.ജി.ബിജുവിന് പകരം പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ശാന്തകുമാറിന് ഇന്ന് ചുമതലയേല്‍ക്കാമെന്നും കോടതി വ്യക്തമാക്കി. 2026–27 കാലയളവിലേക്കുള്ള നിയമനത്തിനാണ് കോടതിയുടെ അംഗീകാരം. ദേവസ്വം ബോര്‍ഡിന്‍റെ അപേക്ഷയിലാണ് കോടതിയുടെ തീരുമാനം. ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായുള്ള ശാന്തകുമാറിന്റെ മുൻ കാലയളവിൽ ഏതെങ്കിലും തരത്തിൽ പ്രതികൂല വിജിലൻസ് റിപ്പോർട്ടില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോ‍ർഡിന്റെ അപേക്ഷ ഹൈക്കോടതി അനുവദിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ…

    Read More »
  • News

    ശബരിമല സ്വർണക്കൊള്ളക്കേസ് എസ്ഐടി അന്വേഷണം സ്തംഭിച്ചെന്ന് മന്ത്രി കെ. മുരളീധരൻ

    ശബരിമല കൊള്ളക്കേസ് എസ്ഐടി അന്വേഷണം സ്തംഭിച്ചുവെന്ന് മന്ത്രി കെ. മുരളീധരൻ. കോടതിയാണ് മേൽനോട്ടം വഹിക്കുന്നത്. സർക്കാരിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥ. എന്നാൽ കോടതിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനമെടുക്കാൻ സർക്കാരിന് അധികാരം വേണം. സർക്കാരിൻ്റെ ഭാഗത്തു നിന്നും തെറ്റുണ്ടെങ്കിൽ കോടതിക്ക് തിരുത്താം. താഴ്മൺ തന്ത്രി സംശയത്തിന്റെ നിഴലിൽ. തന്നെ സ്ഥാനത്തു നിന്ന് മാറ്റി മകനെ നിയമിക്കണമെന്ന് തന്ത്രി ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം ബോർഡ് കോടതിക്ക് വിട്ടു. ഈ നിലപാട് ശരിയല്ലെന്നും മന്ത്രി വിമർശിച്ചു. മുഖ്യമന്ത്രിയെ ഹിന്ദു ഐക്യവേദി നേതാക്കൾ കണ്ട സംഭവത്തിലും മുരളീധരൻ…

    Read More »
  • News

    തന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് തന്ത്രി കണ്ഠര് രാജീവര്; ദേവസ്വം ബോർഡിന് കത്ത്

    ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്നു മാറ്റണമെന്ന ആവശ്യവുമായി തന്ത്രി കണ്ഠര് രാജീവര്. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് തന്ത്രി ദേവസ്വം ബോർഡിന് കത്ത് നൽകി. എന്നാൽ ഹൈക്കോടതിയുടെ അനുമതിയോടെ തീരുമാനമെടുക്കാനാണ് ബോർഡിൻ്റെ തീരുമാനം. മേൽശാന്തി ഇൻ്റർവ്യൂ ബോർഡിൽ നിന്നും ഒഴിവാക്കണമെന്നും മകൻ ബ്രഹ്‌മദത്തനെ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഈ മണ്ഡലകാലത്ത് തന്ത്രി രാജീവരാണ് സ്ഥാനത്ത് എത്തേണ്ടിയിരുന്നത്. സ്വർണക്കൊള്ള കേസിൽ രാജീവര് പ്രതിയായിരുന്നു. ഇതിന് പിന്നാലെയാണ് തന്ത്രിയുടെ നീക്കം.

    Read More »
  • News

    ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്

    ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്തിനും മുന്‍ ബോര്‍ഡ് അംഗം അജികുമാറിനും എസ്‌ഐടി നോട്ടീസ്. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം. മുന്‍ഭരണസമിതിയുടെ കാലത്ത് ഹൈക്കോടതി അനുമതിയില്ലാതെ സ്വര്‍ണപാളി കടത്തിയതിലാണ് അന്വേഷണം. (Sabarimala gold case) കേസില്‍ എത്രയും പെട്ടന്ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്‌ഐടി നീക്കം. 2025ല്‍ മുന്‍പത്തേതിന് സമാനമായിത്തന്നെ ശബരിമലയില്‍ നിന്ന് സ്വര്‍ണപ്പാളികള്‍ ഇളക്കിക്കൊണ്ടുപോകാനുള്ള നീക്കം നടത്തിയെന്ന് കണ്ടെത്തിയിരുന്നു ഈ നീക്കം ഹൈക്കോടതി അറിവോടെയല്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പിഎസ് പ്രശാന്ത് അടക്കമുള്ള ആളുകളിലേക്ക്…

    Read More »
  • News

    ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി മുരാരി ബാബു അന്തരിച്ചു

    ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു (54) അന്തരിച്ചു. അര്‍ബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മൂന്ന് മാസമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് കേസില്‍ അദ്ദേഹം ജാമ്യത്തിലിറങ്ങിയത്. ദ്വാരപാലക ശില്‍പ്പ പാളി കേസിലും കട്ടിളപ്പാളി കേസിലും പ്രതിയാണ് മുരാരി ബാബു. കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ആദ്യത്തെ പ്രതിയാണ് മുരാരി ബാബു. അറസ്റ്റിലായി 90 ദിവസങ്ങള്‍ക്ക് ശേഷമാണ് മുരാരി ബാബുവിന് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. സാധാരണ…

    Read More »
  • News

    ശബരിമല സ്വർണ്ണകൊള്ളക്കേസ് : പ്രഭാമണ്ഡലത്തിന്റെയും വാതിലിന്റെ മുകൾ ഭാഗത്തെയും പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കും

    ശബരിമല സ്വർണ്ണക്കൊള്ള കേസിൽ, പ്രഭാമണ്ഡലത്തിന്റെയും വാതിലിന്റെ മുകൾ ഭാഗത്തെയും പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കും. പരിശോധനയ്ക്ക് ഹൈക്കോടതി എസ്ഐടിക്ക് അനുമതി നൽകി. ഹൈക്കോടതി ഇടക്കാല ഉത്തരവ് ട്വന്റിഫോറിന് ലഭിച്ചു. അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. ഹർജി ഈ മാസം 18 ന് വീണ്ടും പരിഗണിക്കും. പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണം സ്മാർട്ട് ക്രിയേഷൻസ് 2019-ൽ പ്രത്യേകതരം ഉപ്പ് ഉപയോഗിച്ച് വേർതിരിച്ചെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ഇതിന്റെ സാമ്പിൾ ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും എസ്.ഐ.ടി. ഈ സാമ്പിളുകളുടെ ലാബ് പരിശോധനാഫലം കവർച്ചയുടെ പൂർണ്ണമായ വിവരം ലഭിക്കാൻ നിർണ്ണായകം.…

    Read More »
  • News

    ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ല, നിര്‍ണായക പരിശോധന ഫലം

    ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക പരിശോധന ഫലം എസ്‌ഐടിക്ക്. ജംഷദ്പൂരിലെ ലാബില്‍ സാമ്പിള്‍ പരിശോധന നടത്തിയ റിപ്പോര്‍ട്ട് ലഭിച്ചു. എട്ടു സാമ്പിളുകളുടെ പരിശോധന ഫലമാണ് ലഭിച്ചത്. കട്ടിളപ്പാളികള്‍ മാറ്റിയില്ലെന്നും, തട്ടിയെടുത്തത് പൂശിയ സ്വര്‍ണം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദ്വാരപാലക ശില്‍പ്പപാളി, കട്ടിളപ്പാളി എന്നിവയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലങ്ങളാണ് പുറത്തുവന്നത്. നാല് മാസം മുന്‍പാണ് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്. കാലപ്പഴക്കം ഉള്‍പ്പെടെയുള്ളവ പരിശോധിച്ചിരുന്നു. ചെമ്പ് പാളിക്ക് 28 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. നേരത്തെ വിഎസ്എസ്സിയില്‍ സ്വര്‍ണപ്പാളികള്‍ പരിശോധന നടത്തിയിരുന്നു ഇതില്‍ വ്യക്തത വരാത്ത സാഹചര്യത്തിലാണ്…

    Read More »
  • News

    ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍; അന്വേഷണത്തിന് നിര്‍ദേശം

    ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നു. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ആണ് ക്ഷേത്രത്തിന്റെ മുകളിലൂടെ പറന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍ ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിന് നിര്‍ദ്ദേശം നല്‍കി. ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി ജി 821 എന്ന ഹെലികോപ്റ്റര്‍ സന്നിധാനത്ത് പറന്നത്. കൊടിമരത്തിന് അഞ്ച് മീറ്റര്‍ ഉയരത്തില്‍ വരെ ഹെലികോപ്റ്റര്‍ പറന്നിട്ടുണ്ട്. ഹെലികോപ്റ്ററില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. 30 സെക്കന്‍ഡ് സമയം സന്നിധാനത്തിന് സമീപം ഹെലികോപ്റ്റര്‍…

    Read More »
  • News

    ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും

    ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. യുവതി പ്രവേശനത്തിന് എതിരായ പുനഃപരിശോധനാ ഹർജികളെ പിന്തുണയ്ക്കുന്നവരുടെ വാദം ആയിരിക്കും നടക്കുക. ഇന്നലെ സുപ്രീം കോടതി കേസിൽ നിർണായക നിരീക്ഷണം നടത്തിയിരുന്നു. മതാചാരങ്ങളിലെ സര്‍ക്കാര്‍ ഇടപെടലിന് പൊതുമാര്‍​ഗ നിര്‍ദേശം പുറപ്പെടുവിക്കാനാവില്ല എന്നായിരുന്നു സുപ്രീം കോടതിയുടെ നീരിക്ഷണം. എപ്പോള്‍ ഇടപെടാമെന്നതില്‍ മുന്‍കൂട്ടി മാര്‍ഗ നിര്‍ദേശം നല്‍കാനാവില്ല. സാമൂഹ്യ പരിഷ്‌കരണത്തിന്‍റെ പേരിലുള്ള ഇടപെടലിന് മാര്‍ഗ നിര്‍ദേശം നൽകാൻ പ്രയാസം ആണെന്നും കോടതി ചൂണ്ടിക്കാട്ടി. സമയം ലഭിക്കുകയാണെങ്കിൽ സംസ്ഥാന സർക്കാരിന്റെ വാദം ഇന്ന് ഉണ്ടായേക്കും.

    Read More »
Back to top button