Road Accidents in Kerala
-
News
ചേരാനല്ലൂർ വാഹനാപകടം; എഫ്ഐആർ എന്ത് അടിസ്ഥാനത്തിൽ?’: രൂക്ഷ വിമർശനവുമായി കോടതി
ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് പൊലീസും ജയബാലകൃഷ്ണന്റെ കുടുംബവും സമർപ്പിച്ച അപ്പീലുകൾ തള്ളി കോടതി. എറണാകുളം അഡീ. സെഷൻസ് കോടതിയുടേതാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും രൂക്ഷമായി വിമർശിച്ച കോടതി മോഡൽ റൂൾസും കോടതിമുറിയിൽ വായിച്ചു. കുട്ടിയുടെ സാമൂഹിക പശ്ചാത്തല റിപ്പോർട്ട് എവിടെയെന്നും എന്ത് അടിസ്ഥാനത്തിലാണ് പ്രായപൂർത്തിയാകാത്ത വ്യക്തിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്നും ചോദിച്ച കോടതി, കുറ്റം നിലനിൽക്കില്ലെന്നും പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ ജുവനൈൽ ജസ്റ്റിസ് ആക്ടിനെ പട്ടം പറത്തുകയാണോ എന്നും കോടതി ചോദിച്ചു. ‘‘പ്രായപൂർത്തിയാകാത്ത ആളാണ് പ്രതി. ഇത്തരം…
Read More »